Webdunia - Bharat's app for daily news and videos

Install App

വെള്ളം കുടി അധികമായാലും പ്രശ്‌നമാണ് !

കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്

രേണുക വേണു
വ്യാഴം, 8 ഓഗസ്റ്റ് 2024 (13:45 IST)
ഒരു ദിവസം ചുരുങ്ങിയത് രണ്ട് ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല കാര്യമല്ല. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ വെള്ളം കുടി കൊണ്ട് നിങ്ങളുടെ ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല. 
 
കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്. അപ്പോഴും ഒരു ലിറ്റര്‍ വെള്ളമൊക്കെ തുടര്‍ച്ചയായി കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായ അളവില്‍ വെള്ളം അകത്തേക്ക് എത്തുന്നത് കിഡ്നിയുടെ ജോലിഭാരം വര്‍ധിപ്പിക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വീതം വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു ഏറ്റവും നല്ലത്. 
 
വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ശരീരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകള്‍ രക്തത്തില്‍ നിന്ന് ഇല്ലാതാക്കുവാന്‍ തുടങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കത്തൂക്കം എപ്പോഴും അനുഭവപ്പെടുന്നുണ്ടോ, മറവി രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനങ്ങള്‍

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ

ഓരോ പ്രായത്തിലും വേണ്ട രക്തസമ്മര്‍ദ്ദവും ഷുഗര്‍ ലെവലും എത്രയെന്ന് അറിയാമോ

കറിവേപ്പില മരം പടർന്ന് പന്തലിക്കാൻ വഴികളുണ്ട്

പൊടിയുപ്പിനേക്കാള്‍ നല്ലത് കല്ലുപ്പ്; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments