Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ആരോഗ്യത്തിനു കഴിക്കേണ്ടവയും നിയന്ത്രിക്കേണ്ടവയും

ചുവന്ന മാംസങ്ങള്‍ ഭക്ഷണ മെനുവില്‍ അമിതമായി ഉള്‍പ്പെടുത്തരുത്

നല്ല ആരോഗ്യത്തിനു കഴിക്കേണ്ടവയും നിയന്ത്രിക്കേണ്ടവയും

രേണുക വേണു

, ബുധന്‍, 7 ഓഗസ്റ്റ് 2024 (12:15 IST)
പല ജീവിതശൈലി രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണ രീതിയാണ്. തോന്നിയ പോലെ ഭക്ഷണം കഴിക്കുക എന്ന സമീപനം മാറ്റി ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ നാം ശ്രദ്ധിക്കണം. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം...
 
മുളപ്പിച്ച പയറു വര്‍ഗങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കത്തിരിക്ക, ഞാവല്‍, മുന്തിരി, വാഴപ്പഴം, പപ്പായ, മാതളം എന്നിവ ആരോഗ്യത്തിനു നല്ലതാണ്. പച്ചനിറമുള്ള ഇലക്കറികള്‍ ദിവസവും കഴിക്കണം. ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങളാണ് ശരീരത്തിനു കൂടുതല്‍ നല്ലത്. 
 
ചുവന്ന മാംസങ്ങള്‍ ഭക്ഷണ മെനുവില്‍ അമിതമായി ഉള്‍പ്പെടുത്തരുത്. ഒമേഗ ബി, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ മത്സ്യങ്ങള്‍ ധാരാളം കഴിക്കുക. ചൂട് കൂടുതല്‍ ആയതിനാല്‍ ചിക്കന്‍ കഴിക്കുന്നതിന് നിയന്ത്രണം വേണം. ചിക്കന്‍ ആവിയില്‍ വേവിച്ച് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക. ഭക്ഷണ സാധനങ്ങളില്‍ എണ്ണ, മധുരം, ഉപ്പ് എന്നിവ മിതമായ തോതില്‍ മാത്രം ചേര്‍ത്താല്‍ മതി. 
 
എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. കൊഴുപ്പ് കൂടിയ ഭക്ഷ്യവസ്തുക്കളും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കുക. 
 
ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നന്നല്ല. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കുന്നത് കരളിനെ സാരമായി ബാധിക്കും. 
 
ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കുക. നല്ല ഉറക്കവും നിത്യേനയുള്ള വ്യായാമവും ശരീരത്തിനു നല്ലതാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ ഫാന്‍ വൃത്തിയാക്കാറുണ്ടോ? അലര്‍ജി കുറയ്ക്കാം !