Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി ബിരിയാണി കഴിക്കരുത് !

രാത്രി ബിരിയാണി കഴിക്കരുത് !
, തിങ്കള്‍, 13 നവം‌ബര്‍ 2023 (08:56 IST)
ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെ ബിരിയാണി അമിതമായി കഴിച്ചാല്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. രാത്രി കിടക്കുന്നതിനു മുന്‍പ് വയറുനിറച്ച് ബിരിയാണി കഴിക്കുന്ന ശീലം ആരോഗ്യത്തിനു നല്ലതല്ല. ഉച്ചഭക്ഷണമായി ബിരിയാണി കഴിക്കുന്നതില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ല. എന്നാല്‍ രാത്രി ബിരിയാണി കഴിക്കുന്നത് അത്ര നല്ലതല്ല. 
 
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി. രാത്രി കിടക്കുന്നതിനു മുന്‍പ് അമിതമായി കലോറിയും കൊഴുപ്പും ശരീരത്തില്‍ എത്തിയാല്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. രാത്രി നിങ്ങളുടെ ശരീരം ഊര്‍ജം ചെലവഴിക്കുന്ന അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അതുകൊണ്ട് ബിരിയാണി പോലെ കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. സ്ഥിരമായി രാത്രി ബിരിയാണി കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ രോഗത്തിലേക്ക് നയിക്കും. രാത്രി അമിതമായി കലോറി ശരീരത്തിലേക്ക് എത്തിയാല്‍ ഉറങ്ങാന്‍ അസ്വസ്ഥത തോന്നും. മാത്രമല്ല രാത്രി ബിരിയാണി കഴിച്ചാല്‍ അമിതമായി ദാഹം തോന്നുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം