Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂസ്ഡ് കോണ്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കരുത്

Condoms

നിഹാരിക കെ.എസ്

, വെള്ളി, 10 ഒക്‌ടോബര്‍ 2025 (09:55 IST)
ഗർഭധാരണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ലൈംഗിക രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കൂടിയാണ് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത്. ലൈംഗിക ബന്ധത്തിൽ പങ്കാളികൾക്ക് ഇടയിൽ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതായുണ്ട്. ഇതിന് കോണ്ടം തന്നെയാണ് എക്കാലത്തും മികച്ച പോംവഴി. എന്നാൽ ഉപയോഗിച്ച കോണ്ടം അശ്രദ്ധമായി ഉപേക്ഷിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്തും. 
 
സാനിറ്ററി പാഡുകളും ഡയപ്പറുകളും പോലെ, കോണ്ടവും നശിക്കാൻ വർഷങ്ങളെടുക്കും. ഉപയോഗിച്ച കോണ്ടം കൃത്യമായ രീതിയിൽ ഒഴിവാക്കേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയില്ല. അതിനാൽതന്നെ അവ ഉപേക്ഷിക്കുന്നതും വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കണം. 
 
ഉപയോഗിച്ച കോണ്ടം കളയാനുള്ള ടിഷ്യു പേപ്പർ, പത്രം, പേപ്പർ ബാഗ്, ബയോഡീഗ്രേഡബിൾ വേസ്റ്റ് പേപ്പർ എന്നിവയിൽ സുരക്ഷിതമായി പൊതിഞ്ഞ് അടച്ച ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. കോണ്ടം മാറ്റുമ്പോൾ ശ്രദ്ധിക്കണം. ബീജം പുറത്തേക്ക് ഒഴുകാതിരിക്കാനായി തുറന്നിരിക്കുന്ന അറ്റം എപ്പോഴും കെട്ടടണം.
 
ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, അബദ്ധത്തിൽ സ്പർശിക്കാൻ സാധ്യതയുള്ള തുറസായ സ്ഥലങ്ങളിൽ കോണ്ടം ഒരിക്കലും ഉപേക്ഷിക്കരുത്. കോണ്ടം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് ഒരിക്കലും നല്ല ആശയമല്ല. കോണ്ടം വെള്ളത്തിൽ ലയിക്കുന്നില്ല, അവ മറ്റ് സംവിധാനങ്ങൾക്ക് തകരാർ ഉണ്ടാക്കും. ഇത് പ്ലംബിങ് തകരാറുകൾക്ക് കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുന്നതിന് മുന്‍പുള്ള നിങ്ങളുടെ വെള്ളം കുടി ശീലം എത്രയും വേഗം അവസാനിപ്പിക്കണം; ഇക്കാര്യങ്ങള്‍ അറിയണം