Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടി കുറയ്ക്കാന്‍ വേണ്ടി ഒരുനേരം പട്ടിണി കിടക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? നിര്‍ത്തുന്നതാണ് നല്ലത്

ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുകയോ ഒരു നേരം പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുമ്പോള്‍ കൊഴുപ്പ് സംഭരിക്കുന്ന എന്‍സൈമുകള്‍ ശരീരത്തില്‍ വര്‍ധിക്കും

തടി കുറയ്ക്കാന്‍ വേണ്ടി ഒരുനേരം പട്ടിണി കിടക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? നിര്‍ത്തുന്നതാണ് നല്ലത്
, ചൊവ്വ, 29 ഓഗസ്റ്റ് 2023 (09:48 IST)
തടി കുറയ്ക്കാന്‍ വേണ്ടി ദിവസത്തില്‍ ഏതെങ്കിലും ഒരുനേരത്ത് ഭക്ഷണം ഒഴിവാക്കുന്ന ശീലം നിരവധി ആളുകള്‍ക്കുണ്ട്. എന്നാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്ന കാര്യമാണ് ഭക്ഷണം ഒഴിവാക്കുന്നത്. ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കി കൊണ്ട് തടി കുറയ്ക്കാന്‍ നോക്കരുത്. ശരീരത്തിനു ആവശ്യമായ കലോറി ലഭിക്കുക ഭക്ഷണത്തില്‍ നിന്നാണ്. 
 
ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുകയോ ഒരു നേരം പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുമ്പോള്‍ കൊഴുപ്പ് സംഭരിക്കുന്ന എന്‍സൈമുകള്‍ ശരീരത്തില്‍ വര്‍ധിക്കും. ഇത് കൊഴുപ്പ് അടിഞ്ഞു കൂടി കൊളസ്‌ട്രോള്‍ വരാന്‍ കാരണമാകും. ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ മെറ്റാബോളിസം കുറയുന്നു. ശരീരത്തിനു ആവശ്യമായ കലോറിയുടെ അഭാവത്തിനും കാരണമാകും. 
 
ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുക. ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരം അതിവേഗം തളരുകയും ക്ഷീണം തോന്നുകയും ചെയ്യും. ആളുകള്‍ കൂടുതലും ഒഴിവാക്കുന്ന ഭക്ഷണം ബ്രേക്ക്ഫാസ്റ്റാണ്. എന്നാല്‍ ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജ്ജം പ്രധാനമായി സംഭരിക്കപ്പെടുന്നത് ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ്. അതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് ഒരു കാരണവശാലും ഒഴിവാക്കരുത്. ഭക്ഷണം ഒഴിവാക്കലല്ല മറിച്ച് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുകയാണ് തടി കുറയ്ക്കാന്‍ നല്ലത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണില്‍ വരള്‍ച്ചയും ചൊറിച്ചിലും, കാരണം ഇതാണ്