Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് കഴിക്കരുത്

വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ആന്റി ബയോട്ടിക് ഗുണം ചെയ്യില്ല

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് കഴിക്കരുത്
, ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (16:04 IST)
ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളില്‍ നിന്ന് മുക്തി നേടാന്‍ ആന്റിബയോട്ടിക് നിര്‍ബന്ധമാണ്. എന്നാല്‍ അത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ. നിങ്ങളുടെ അസുഖം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക് ഉപയോഗിക്കാവൂ. ഏത് അസുഖത്തിനും കൃത്യമായി ചികിത്സ തേടുകയാണ് ആദ്യ പടി. 
 
വൈറസ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ആന്റി ബയോട്ടിക് ഗുണം ചെയ്യില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങരുത്. ബാക്ടീരിയല്‍ അണുബാധയ്ക്ക് അല്ലാതെ മറ്റ് ഏത് അസുഖത്തിനും ആന്റിബയോട്ടിക് ഉപയോഗിച്ചാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം ബാക്ടീരിയകള്‍ക്ക് അതിനെ അതിജീവിക്കാന്‍ സഹായകമാകും. അങ്ങനെ വന്നാല്‍ ശരീരത്തില്‍ ബാക്ടീരിയകള്‍ പെരുകുകയും ഗുരുതരമായ അസുഖങ്ങള്‍ അടക്കം നിങ്ങളെ തേടിയെത്തുകയും ചെയ്യും. ഒരു തവണ പനി വന്നപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിച്ച ആന്റി ബയോട്ടിക് തന്നെ പിന്നീട് അസുഖം വരുമ്പോഴും ഉപയോഗിക്കുന്ന രീതി നല്ലതല്ല. അസുഖത്തിന്റെ തീവ്രത അനുസരിച്ച് ഉപയോഗിക്കേണ്ട മരുന്നുകളുടെ വീര്യത്തിലും വ്യത്യാസമുണ്ടാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടിയിഴകള്‍ക്ക് നിറം കുറവാണോ, വീട്ടിലുണ്ട് പരിഹാരം