Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

ചിലര്‍ക്ക് വയറുവേദന അനുഭവപ്പെടുന്നു, ചിലര്‍ക്ക് നടുവേദന അനുഭവപ്പെടാം.

Cause of leg pain during menstruation

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (16:15 IST)
ഏതൊരു സ്ത്രീക്കും ഏറ്റവും ബുദ്ധിമുട്ടുള്ള സമയങ്ങളിലൊന്നാണ് ആര്‍ത്തവചക്രം. ചിലര്‍ക്ക് വയറുവേദന അനുഭവപ്പെടുന്നു, ചിലര്‍ക്ക് നടുവേദന അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് പല പെണ്‍കുട്ടികള്‍ക്കും സ്‌കൂളും കോളേജും ഒഴിവാക്കി വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്നു. ഇതോടൊപ്പം, മിക്ക സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവ സമയത്ത് അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് കാലിലെ ഭയങ്കരമായ വേദന. ഇത് പലപ്പോഴും രാത്രിയില്‍ വഷളാകുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍ എന്താണെന്ന് നോക്കാം. 
 
ആര്‍ത്തവം ആരംഭിക്കുമ്പോള്‍, നമ്മുടെ ശരീരത്തില്‍ സ്രവിക്കുന്ന ഹോര്‍മോണുകള്‍ ഗര്‍ഭാശയ പേശികള്‍ ചുരുങ്ങാന്‍ കാരണമാകുന്നു. കാലുകള്‍, പുറം, അരക്കെട്ട്, വയറ് എന്നിവിടങ്ങളിലെ പേശികളിലും ഇതിന്റെ അനന്തരഫലമായി വേദന ഉണ്ടാക്കാറുണ്ട്. കൂടാതെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്ക് ആര്‍ത്തവ സമയത്ത് കാലു വേദന ഉണ്ടാകാറുണ്ട്. വ്യായാമം ചെയ്യാത്തവര്‍ക്കും, വളരെ കുറച്ച് നടക്കുന്നവര്‍ക്കും  ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവുള്ളവര്‍ക്കും കാലുവേദന ഉണ്ടാകാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം