Webdunia - Bharat's app for daily news and videos

Install App

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ശിശുക്കളില്‍ ഇത് സാധാരണമാണെങ്കിലും മുതിര്‍ന്നവരില്‍ ഇത് ഒരു പ്രശ്‌നമായി മാറിയേക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഏപ്രില്‍ 2025 (19:35 IST)
വായില്‍ നിന്നുള്ള ഉമിനീര്‍ അമിതമായി ഒഴുകുന്നതിനെ സിയാലോറിയ എന്നാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ വായില്‍ നിന്ന് അനിയന്ത്രിതമായി ഉമിനീര്‍ ഉത്പാദിപ്പിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ശിശുക്കളില്‍ ഇത് സാധാരണമാണെങ്കിലും മുതിര്‍ന്നവരില്‍ ഇത് ഒരു പ്രശ്‌നമായി മാറിയേക്കും. വായയ്ക്ക് ചുറ്റുമുള്ള പേശികളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഇല്ലാതാകുമ്പോഴും  മുതിര്‍ന്നവരില്‍ ഈ അവസ്ഥയുണ്ടാകാറുണ്ട്. 
 
ഉറക്കത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ഉമനീര്‍ ഒഴുകുന്നത് സാധാരണമാണെങ്കിലും തുടര്‍ച്ചയായി ഇങ്ങനെയുണ്ടാകുന്നത് സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാകാം.  ഉറക്കത്തില്‍  ഇങ്ങനെ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പേശികളുടെ പ്രവര്‍ത്തനക്ഷമത, അല്ലെങ്കില്‍ ഉമിനീര്‍ അമിതമായി ഉല്‍പ്പാദിപ്പിക്കല്‍ എന്നിങ്ങനെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥകള്‍ ഉള്‍പ്പെടെ ഉറക്കത്തിന്റെ സ്ഥാനവും ഭക്ഷണക്രമവും ഈ പ്രശ്‌നത്തിന് കാരണമായേക്കും. 
 
തുടര്‍ച്ചയായി ഇത്തരത്തില്‍ ഉറക്കത്തില്‍ ഉമിനീര്‍ വായുടെ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ടു നിങ്ങള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസ് ജീവനക്കാരും സൂക്ഷിക്കുക: ദീര്‍ഘനേരം ഇരിക്കുന്നതിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണ; ഫാറ്റ് കുറയ്ക്കാന്‍ പറ്റിയ ഏറ്റവും മികച്ച വ്യായാമങ്ങള്‍ ഇവയാണ്

Blue Berry: ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

അടുത്ത ലേഖനം
Show comments