Webdunia - Bharat's app for daily news and videos

Install App

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

ഇത് യഥാര്‍ത്ഥത്തില്‍ മോശം കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ (HDL) വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ജൂണ്‍ 2025 (11:57 IST)
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ മിതമായ അളവില്‍ കഴിച്ചാല്‍ കശുവണ്ടിപ്പരിപ്പ് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല. അവയില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് യഥാര്‍ത്ഥത്തില്‍ മോശം കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ (HDL) വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
 
കശുവണ്ടിയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, അവ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.  കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന പൂരിത, ട്രാന്‍സ് കൊഴുപ്പുകളില്‍ നിന്ന് ഈ കൊഴുപ്പുകള്‍ വ്യത്യസ്തമാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായി നിങ്ങള്‍ ഒരുപിടി ഉപ്പില്ലാത്ത, വറുക്കാത്ത കശുവണ്ടി കഴിക്കുകയാണെങ്കില്‍, അവ നിങ്ങളുടെ കൊളസ്‌ട്രോളിന് ദോഷം വരുത്താന്‍ സാധ്യതയില്ല. ആളുകള്‍ അവ അമിതമായി കഴിക്കുമ്പോഴോ വറുത്തതോ ഉപ്പിട്ടതോ ആയ കശുവണ്ടി തിരഞ്ഞെടുക്കുമ്പോഴോ ആണ് യഥാര്‍ത്ഥ പ്രശ്നം വരുന്നത്.
 
ന്യൂട്രിയന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, കശുവണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ലെന്നും ഹൃദയാരോഗ്യത്തെ പോലും നല്ല രീതിയില്‍ സ്വാധീനിച്ചേക്കാമെന്നും കണ്ടെത്തി. ചിപ്‌സ് പോലുള്ള ലഘുഭക്ഷണങ്ങള്‍ക്ക് പകരം കശുവണ്ടി കഴിച്ചവരില്‍ മൊത്തം കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളും (എല്‍ഡിഎല്‍) കുറവായിരുന്നു. അവരുടെ മോശം കൊളസ്‌ട്രോള്‍ ഏകദേശം 5% കുറഞ്ഞു, അതേസമയം ചിപ്‌സ് കഴിക്കുന്നവരില്‍ ഒരു പുരോഗതിയും കണ്ടില്ല. കശുവണ്ടി ആരോഗ്യകരമാണെങ്കിലും, അമിതമായി കഴിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ചാര്‍ളി ചാപ്ലിന്‍, പീറ്റര്‍ സെല്ലാഴ്‌സ്, മോഹന്‍ലാല്‍...'; പീക്കി ബ്ലൈന്റേഴ്‌സ് താരത്തിന്റെ ഇഷ്ടനടന്‍ മലയാളത്തിന്റെ ലാലേട്ടന്‍!

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

BigBoss: പറയാതെ വയ്യ, മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് , രൂക്ഷവിമർശനവുമായി ദിയ സന

Mushroom Killer Australia: ഉച്ചഭക്ഷണത്തില്‍ ബീഫിനൊപ്പം വിഷക്കൂണ്‍; ഭര്‍തൃവീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീക്ക് 33 വര്‍ഷം ജയില്‍വാസം

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളി കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കാമോ?

പരിപ്പും പയറുമെല്ലാം കഴിച്ച് ഗ്യാസ് കയറാതിരിക്കാൻ എന്ത് ചെയ്യാം?

കുടല്‍ വൃത്തിയാക്കും, മലബന്ധത്തില്‍ നിന്ന് രക്ഷ; വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ചുനോക്കൂ

മുഖക്കുരു വരാന്‍ കാരണം നിങ്ങളുടെ ഭക്ഷണരീതിയും !

ജിമ്മില്‍ കുഴഞ്ഞുവീഴുന്നതിന്റെ പ്രധാനകാരണം ഒളിച്ചിരിക്കുന്ന ഇന്‍ഫ്‌ളമേഷന്‍, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments