Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

Depression

അഭിറാം മനോഹർ

, ബുധന്‍, 18 ജൂണ്‍ 2025 (19:36 IST)
നമ്മളില്‍ പലര്‍ക്കും പ്രത്യേകം കാരണമൊന്നുമില്ലാതെ തന്നെ മനസ്സും ശരീരവും മടുത്തെന്ന അവസ്ഥയുണ്ടാകാറുണ്ട്. ഒന്നും ചെയ്യാന്‍ താത്പര്യമില്ലാതിരിക്കുക. അധികസമയവും കിടന്നുറങ്ങുക. ഉന്മേഷം തോന്നാതിരിക്കുക ഇങ്ങനെയെല്ലാം. ഇത് വല്ലപ്പോഴും അനുഭവപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ അവസ്ഥ പല ദിവസങ്ങളിലായി തുടരുന്നതാണ് ലോ മൂഡ് ഡിസോര്‍ഡര്‍. ഒരുപാട് പേര്‍ ഇതിനെ നിസാരമായാണ് കാണുന്നതെങ്കിലും അങ്ങെനെ ഒഴിവാക്കി വിടേണ്ടതല്ല ഇത്.
 
ലക്ഷണങ്ങള്‍
 
 ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു. ഇഷ്ടപ്പെട്ട ജോലി ചെയ്യാനും ഇഷ്ടമുള്ള ആളുകളുമായി ഇടപഴകാനുമെല്ലാം താത്പര്യം നഷ്ടമാകുന്നത് ഇതിന്റെ ലക്ഷണമാകാം. വൈകീട്ട് ഉറക്കം വരാതെ കിടക്കുക. വളരെയധികം നേരം ഉറങ്ങുക. കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട് ആഹാരം കഴിക്കുക എന്നതെല്ലാം ലക്ഷണങ്ങള്‍ തന്നെ. ഈ സമയങ്ങളില്‍ ശരീരത്തിന് മതിയായ ഊര്‍ജമുണ്ടാകില്ല. നിരന്തരമായ ക്ഷീണവും നെഗറ്റീവ് ചിന്തകളും നമ്മളില്‍ നിറയാനും സാധ്യതയുണ്ട്. ശാസ്ത്രീയമായി മസ്തിഷ്‌കത്തിലെ സെറോട്ടോണിന്‍, ഡോപ്പമിന്‍ പോലുള്ള മുഡ്  നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം, ഹൊര്‍മോണല്‍ ഇന്‍ ബാലന്‍സ്, ശാരീരികമായി വ്യായമമില്ലായ്മ എന്നിവയെല്ലാം പ്രശ്‌നം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു.
 
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം. അസമയത്തുള്ള ഉറക്കം, ജോലിയിലെ സമ്മര്‍ദ്ദം എന്നിവയെല്ലാം രോഗത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നു. മനസ് കേന്ദ്രീകരിക്കാനായി യോഗ, പതിവായി അല്പം നടത്തം ഔട്ട് ഡോര്‍ വ്യായാമം എന്നിവ മൂഡ് മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ഇതെല്ലാം ഫലപ്രദമായ ചികിത്സയല്ല. ഒരു യാത്ര പോയാല്‍, ഒന്ന് നന്നായി ഉറങ്ങിയാല്‍ ശരിയാകുമെന്ന് പലരും പറയുമെങ്കിലും ഇത്തരം അവസ്ഥയില്‍ തന്നെ മാനസിക വിദഗ്ധന്റെ സഹായം തേടുന്നതോടെ കൂടുതല്‍ മോശമല്ലാത്ത നിലയിലേക്ക് സംഗതി നീളുന്നത് തടയാനാകും. എല്ലാവരുടെയും മാനസികമായ ആരോഗ്യം ഒരുപോലെയല്ല എന്നതിനാല്‍ തന്നെ വ്യക്തിഗതമായി എടുത്ത് നമ്മളെ പരിഗണിക്കണം. ശരീരം പോലെ തന്നെ മനസിന്റെ ആരോഗ്യവും പ്രധാനമാണ് എന്ന അവബോധമാണ് ഇതിന് പ്രധാനമായും കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്