നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം
അതോ സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ചതാണോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പല്ല് തേയ്ക്കുന്നത് നമ്മുടെ ദിനചര്യയുടെ ഒരു നിര്‍ണായക ഭാഗമാണ്, അതില്ലാതെ നമ്മുടെ ദിവസം ആരംഭിക്കുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ടൂത്ത് പേസ്റ്റില്‍ മൃഗങ്ങളുടെ ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ അതോ സസ്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ചതാണോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
രസകരമെന്നു പറയട്ടെ, മറ്റേതൊരു ഉപഭോഗവസ്തുവിനേയും പോലെ, ടൂത്ത് പേസ്റ്റും വെജിറ്റേറിയനോ നോണ്‍-വെജിറ്റോ ആകാം, അത് ഉപയോഗിക്കുന്ന ചേരുവകളെ ആശ്രയിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു ടൂത്ത് പേസ്റ്റ് ഒരു നോണ്‍-വെജ് ഉല്‍പ്പന്നമാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍ ഹിന്ദുമതം, ഇസ്ലാം എന്നിവയുള്‍പ്പെടെ ചില മതങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് ഇത് അരോചകമായേക്കാം. ടൂത്ത് പേസ്റ്റില്‍ മൃഗങ്ങളുടെ ചേരുവകള്‍ ഉപയോഗിക്കുന്ന നിരവധി വിദേശ ബ്രാന്‍ഡുകള്‍ ഉണ്ട്.
എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സാധാരണയായി ടൂത്ത് പേസ്റ്റില്‍ സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ശുചിത്വ ഉല്‍പ്പന്നങ്ങളില്‍ മൃഗ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് പൊതുവെ സുരക്ഷിതം.