Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

ജ്യൂസിനൊപ്പം മരുന്ന് കഴിച്ചാൽ എന്ത് സംഭവിക്കും?

ജ്യൂസിനൊപ്പം മരുന്ന് കഴിച്ചാൽ എന്ത് സംഭവിക്കും?

ജ്യൂസിനൊപ്പം മരുന്ന് കഴിച്ചാൽ എന്ത് സംഭവിക്കും?
, വ്യാഴം, 12 ജൂലൈ 2018 (17:26 IST)
സാധാരണ നമ്മള്‍ മരുന്ന് കഴിക്കുന്നത് തിളപ്പിച്ചാറ്റിയ വെള്ളത്തിലാണ്. എന്നാൽ‍, കാലം മാറുന്നത് അനുസരിച്ച് രീതികളും മാറി. ചായയ്ക്കൊപ്പവും മറ്റ് പാനീയങ്ങള്‍ക്കൊപ്പവും പലരും ഇന്ന് മരുന്ന് കഴിക്കാറുള്ളത്. എന്നാൽ, അതൊന്നും അത്ര നല്ല ശീലങ്ങളല്ലെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ജ്യൂസിനൊപ്പം ഒരിക്കലും ഗുളിക കഴിക്കരുതെന്നാണ് ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പറയുന്നത്. പ്രത്യേകിച്ച്, നാരങ്ങ, ഓറഞ്ച് ജ്യൂസുകള്‍ക്ക് ഒപ്പം. ഇത്തരം ജ്യൂസുകള്‍ക്ക് ഒപ്പമാണ് ഗുളികകള്‍ കഴിക്കുന്നതെങ്കില്‍ ഗുളികകള്‍ പൊടിക്കുന്നതിന് അത് തടസ്സമാകുകയും നോര്‍മല്‍ ബ്ലഡ് പി എച്ച് കുറയുകയും രക്തത്തിലെ അമ്ലത്വത്തിലും ക്ഷാരത്വത്തിനും അത് കാരണമാകുകയും ചെയ്യും.
 
ഓറഞ്ച് ജ്യൂസും ആപ്പിള്‍ ജ്യൂസും ഉപയോഗിച്ച് ഗുളിക കഴിച്ചാല്‍ മരുന്നിന്റെ ഗുണം കുറയ്ക്കുന്നതിന് അത് കാരണമാകും. എന്നാൽ‍, മുന്തിരിജ്യൂസിനൊപ്പമാണ് ഗുളിക കഴിക്കുന്നതെങ്കില്‍ ചിലപ്പോള്‍ ഗുളിക വിഷമയമാകുന്നതിനും സാധ്യതയുണ്ട്. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍ പറയുന്നത് അനുസരിച്ച് മരുന്നിനൊപ്പം ഒരു കാരണവശാലും മുന്തിരി കഴിക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കരൾ രോഗം വരുമെന്ന പേടി വേണ്ട!