Webdunia - Bharat's app for daily news and videos

Install App

അമിതമായ ചോറ് തീറ്റ കുടവയറിനു കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (10:28 IST)
മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചോറ്. വിവിധതരം കറികളും ചേര്‍ത്ത് വയറുനിറച്ച് ചോറുണ്ണുന്നത് നമ്മുടെ പതിവാണ്. എന്നാല്‍, ചോറ് അമിതമായാല്‍ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ് ! ഒരു ദിവസം കഴിക്കേണ്ട ചോറിന് കൃത്യമായ അളവ് വച്ചില്ലെങ്കില്‍ നിരവധി ജീവിതശൈലി രോഗങ്ങള്‍ നിങ്ങളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്. 
 
ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്പോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്. ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര ഉയരുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. ചോറ് അമിതമായി കഴിക്കുമ്പോള്‍ ബീറ്റകോശങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. ബീറ്റകോശങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുമ്പോള്‍ ക്ഷീണിക്കും. അപ്പോള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയും അത് പ്രമേഹത്തിനു കാരണമാകുകയും ചെയ്യും. പ്രമേഹ രോഗികളോട് ചോറ് കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് പറയാന്‍ കാരണം ഇതാണ്. 
 
ചോറ് അമിത വണ്ണത്തിനും കാരണമാകുന്നു. ചോറ് ദഹിച്ച് ഗ്ലൂക്കോസായാണ് മാറുക. ഈ ഗ്ലൂക്കോസ് ശരീരം ഊര്‍ജ്ജാവശ്യത്തിനു ഉപയോഗിക്കും. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഊര്‍ജ്ജം ചിലവാകുന്ന പ്രവര്‍ത്തികള്‍ കുറവായതിനാല്‍ ഗ്ലൂക്കോസ് (കാലറി) കൊഴുപ്പായി മാറ്റി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവയ്ക്കും ഒക്കെ കാരണമാവുകയും ചെയ്യുന്നു. ചോറ് കഴിക്കുന്നവര്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള കായിക വിനോദങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നത് നല്ലതാണ്. ചോറ് അമിതമായാല്‍ മെറ്റാബോളിക് സിന്‍ഡ്രോമിനുള്ള റിസ്‌ക് സാധ്യത കൂടുതലാണ്. അമിതമായ ചോറ് തീറ്റയാണ് പലരിലും കുടവയറിന് കാരണമാകുന്നത്. 
 
ദിവസത്തില്‍ മൂന്ന് നേരം ചോറുണ്ണുന്നവര്‍ അത് നിയന്ത്രിക്കണം. രണ്ട് നേരം ചോറുണ്ണുന്നത് പോലും ആരോഗ്യത്തിനു നല്ലതല്ല. ഉച്ചയ്ക്ക് മാത്രം ചോറുണ്ണുന്നതാണ് നല്ല രീതി. രാവിലെയും രാത്രിയും ചോറ് ഒഴിവാക്കുക. അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

അടുത്ത ലേഖനം
Show comments