Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോയ്‌ലറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍

മൊബൈല്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകും

ടോയ്‌ലറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍
, തിങ്കള്‍, 24 ഏപ്രില്‍ 2023 (11:19 IST)
ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായാണ് പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് കുട്ടികളിലും യുവതി യുവാക്കളിലുമാണ് ഈ ശീലമുള്ളത്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. അത് എങ്ങനെയൊക്കെയാണെന്ന് നോക്കാം. 
 
മൊബൈല്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന് കാരണമാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അധിക സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ തോന്നും. ഇത് അണുബാധയിലേക്ക് നയിക്കും. 
 
ടോയ്‌ലറ്റിനുള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ അരമണിക്കൂര്‍ വരെ ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നതായാണ് പഠനങ്ങള്‍. ഇത് ഹെമറോയിഡിന് കാരണമാകും. ഗുഹ്യഭാഗത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. 
 
ടോയ്‌ലെറ്റില്‍ എല്ലായിടത്തും അണുക്കളുണ്ട്. അതുകൊണ്ട് തന്നെ ടോയ്‌ലറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് ടോയ്‌ലറ്റിലെ അണുക്കള്‍ മൊബൈലിലേക്ക് പകരാന്‍ കാരണമാകും. ഈ മൊബൈല്‍ മറ്റാരെങ്കിലും ഉപയോഗിച്ചാല്‍ അവരിലേക്കും അണുക്കള്‍ പടരും. 
 
ടോയ്‌ലറ്റില്‍ മൊബൈല്‍ കൊണ്ടുപോകുന്നത് മലബന്ധത്തിലേക്ക് നയിക്കും. ഫോണ്‍ ഉപയോഗം മലവിസര്‍ജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാപ്പി ഹോര്‍മോണിന്റെ ഭൂരിഭാഗവും നിര്‍മിക്കുന്നത് തലച്ചോറല്ല, കുടലിലെ ബാക്ടീരിയകള്‍!