Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty Food Diet: ചോറിനോട് താല്‍പര്യം കുറവ്, ഇഷ്ടം കടല്‍ വിഭവങ്ങള്‍; കൂണ്‍ സൂപ്പിനോടും പ്രിയം

വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം

Mammootty Food Diet: ചോറിനോട് താല്‍പര്യം കുറവ്, ഇഷ്ടം കടല്‍ വിഭവങ്ങള്‍; കൂണ്‍ സൂപ്പിനോടും പ്രിയം
, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (12:47 IST)
Mammootty: ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന സിനിമാതാരമാണ് മമ്മൂട്ടി. പ്രായം 72 ആയിട്ടും ഇന്നും ചുറുചുറുക്കോടെ മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ ഭക്ഷണരീതിയും ചിട്ടയായ ജീവിതക്രമവുമാണ്. ഏത് സിനിമ സെറ്റിലും പേഴ്സണല്‍ ഷെഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരിക്കും. 
 
വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ കൃത്യമായ കണക്കുണ്ടെന്ന് മാത്രം. മിതമായ അളവില്‍ മാത്രമേ മമ്മൂട്ടി മംത്സ്യ മാംസാദികള്‍ കഴിക്കൂ. വറുത്ത മീന്‍ മമ്മൂട്ടി അധികം കഴിക്കില്ല.
 
ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. ഓട്‌സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൈകിട്ടുള്ള ചായയ്‌ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല.
 
ഓട്‌സ്, പപ്പായ, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം എന്നിവ മമ്മൂട്ടി സ്ഥിരം കഴിക്കും. തേങ്ങയരച്ച മീന്‍ കറിയോട് നടന് ഇഷ്ടം കൂടുതലാണ്. വറുത്ത ഭക്ഷണങ്ങള്‍ അധികം കഴിക്കാറില്ല. കരിമീന്‍, കണവ, തിരുത, കൊഴുവ തുടങ്ങിയ മീനുകളോടാണ് പ്രിയം. രാത്രി ഗോതമ്പ് കൊണ്ടോ ഓട്‌സ് കൊണ്ടോ തയ്യാറാക്കിയ ദോശയാണ് മമ്മൂട്ടി കഴിക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്ത് നാടന്‍ ചിക്കന്‍ കറി അല്ലെങ്കില്‍ ചട്നിയും കഴിക്കും. കൂണ്‍ സൂപ്പും അത്താഴത്തിനൊപ്പം താരം കഴിക്കും. 
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Suicide Prevention Day 2023: ആത്മഹത്യാ പ്രവണത എങ്ങനെ പ്രതിരോധിക്കാം?