Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fact Check: 'തണുത്ത വെള്ളം കുടിക്കരുത്, രക്തക്കുഴലുകള്‍ പൊട്ടിത്തെറിക്കും'; ഈ വാട്‌സ്ആപ്പ് മെസേജ് ആനമണ്ടത്തരം, വിശ്വസിക്കരുത് !

മനുഷ്യര്‍ക്ക് ശരീരത്തിലെ ആന്തരിക താപം 37 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ സാധിക്കും

Drinking Ice Water in Heat weather

രേണുക വേണു

, വ്യാഴം, 2 മെയ് 2024 (15:39 IST)
Fact Check: സംസ്ഥാനത്ത് ചൂട് കനത്തതോടെ സൂര്യതപം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കൂടിയിരിക്കുകയാണ്. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം ശുദ്ധജലം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ചൂടുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളെ തിരിച്ചറിയുകയും വേണം. അതിലൊന്നാണ് ചൂടുകാലത്ത് തണുത്ത വെള്ളം അഥവാ ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണമെന്ന വാട്‌സ്ആപ്പ് സന്ദേശം. ചെറിയ രക്തക്കുഴലുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് പോലും ഈ വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു. ഇത് നൂറ് ശതമാനം അടിസ്ഥാന രഹിതവും അശാസ്ത്രീയവുമാണ്. 
 
മനുഷ്യര്‍ക്ക് ശരീരത്തിലെ ആന്തരിക താപം 37 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താന്‍ സാധിക്കും. അതിതാപമുള്ള സഹാറയില്‍ പോലും ശരീരതാപം 37 ഡിഗ്രി സെല്‍ഷ്യസിനെ ചുറ്റിപ്പറ്റിയായിരിക്കും. അതായത് പുറത്ത് 40 ഡിഗ്രി സെല്‍ഷ്യസ് താപനില ഉണ്ടെങ്കിലും ശരീരത്തിനു അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. വെള്ളം ചൂടായി കുടിച്ചാലും തണുത്തത് കുടിച്ചാലും ശരീരാന്തര്‍ഭാഗത്തെ താപനില മാറുന്നില്ല. മാത്രമല്ല നമ്മുടെ രക്തചംക്രമണത്തിലേക്ക് താപമല്ല കടന്നുപോകുന്നത്. ആമാശയത്തില്‍ എത്തുമ്പോള്‍ തന്നെ ചൂടുവെള്ളം കുറച്ചു തണുക്കുകയും തണുത്ത വെള്ളം അല്‍പ്പം ചൂടാകുകയും ചെയ്യും. 

webdunia
Fake News
 
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ താപനിലയും രക്തക്കുഴലുകളുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യയില്‍ തന്നെ 40 മുതല്‍ 50 ഡിഗ്രി വരെ താപനിലയുള്ള അനേകം പ്രദേശങ്ങളുണ്ട്. അവിടെയൊന്നും രക്തക്കുഴലുകള്‍ പൊട്ടിയതായി റിപ്പോര്‍ട്ടില്ല. പലവിധ സൂര്യാഘാതങ്ങള്‍ ഉണ്ടാകാമെങ്കിലും അതൊന്നും രക്തധമനികളെ ബാധിക്കുന്നില്ല. തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ട് നിങ്ങളുടെ രക്തക്കുഴലുകള്‍ക്ക് ഒന്നും സംഭവിക്കില്ല. 
 
ഉദാഹരണത്തിനു ചൂടുകാലത്താണ് ഏറ്റവും കൂടുതല്‍ ഐസ്‌ക്രീം ചെലവാകുന്നത്. ഈ ചൂടത്ത് ഒന്നിലേറെ ഐസ്‌ക്രീം കഴിക്കുന്ന ആളുകളെ കണ്ടിട്ടില്ലേ? ഐസ് വാട്ടറിനേക്കാള്‍ തണുപ്പുള്ള ഐസ്‌ക്രീം കഴിക്കുമ്പോള്‍ ആരുടെയെങ്കിലും രക്തക്കുഴലുകള്‍ പൊട്ടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? മാത്രമല്ല ചൂടത്ത് നിന്ന് കയറി വന്ന് ഉടന്‍ കുളിക്കുന്നവരില്‍ സ്‌ട്രോക്ക് വരുമെന്ന പ്രചാരണവും തെറ്റാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെനക്ടിക്‌സിനെ മാറ്റിനിര്‍ത്തിയാല്‍ 80-90 ശതമാനം ലിവര്‍ കാന്‍സറും ഇക്കാരണങ്ങള്‍ മൂലം ഉണ്ടാകുന്നു