Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെന്നി പോകരുതെ, മഴക്കാലത്തെ ഡ്രൈവിങ്ങ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തെന്നി പോകരുതെ, മഴക്കാലത്തെ ഡ്രൈവിങ്ങ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
, ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (16:55 IST)
മഴക്കാലത്ത് വാഹനമോടിക്കുക എന്നത് ഒരല്പം അപകടം നിറഞ്ഞ സംഭവമാണ്. മോശം റോഡും പല സ്ഥലങ്ങളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളും കൂടാതെ മഴക്കാലത്ത് ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം കുറയുന്നതുമെല്ലാം അപകടങ്ങള്‍ സൃഷ്ടിക്കും. റോഡിലോ റോഡരികിലുള്ള കുഴികളും അപകടം സൃഷ്ടിക്കും. അതിനാല്‍ തന്നെ മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ അപകടം കുറയ്ക്കാനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
 
മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നതിനാല്‍ തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. സാധാരണയില്‍ നിന്നും അല്പം വേഗത കുറച്ച് വാഹനം ഓടിക്കുക. നനഞ്ഞ റോഡില്‍ വലിയ വേഗതയില്‍ വണ്ടിയോടിക്കുമ്പോള്‍ നാം ഉദ്ദേശിച്ച സ്ഥലത്ത് തന്നെ വണ്ടി നിര്‍ത്താന്‍ കഴിയണമെന്നില്ല.
 
വാഹനത്തിന്റെ വൈപ്പറുകള്‍ ഗുണനിലവാരമുള്ളതായിരിക്കണം. കൂടാതെ എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താം. വാഹനത്തിന്റെ മുന്‍വശത്ത് വെളുത്തതും പിറകില്‍ ചുവന്നതും വശങ്ങളില്‍ മഞ്ഞ നിറത്തിലുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. മുന്‍പില്‍ പോകുന്ന വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കും. മഴക്കാലത്ത് വെറുതെ ഹസാര്‍ഡ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹം ലൈംഗികശേഷിയെ ബാധിക്കുമോ? ഇക്കാര്യങ്ങൾ അറിയാം