Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം: 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം

Driving License Test

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 മെയ് 2024 (15:52 IST)
ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് സംസ്ഥാനത്ത് പുതിയ ഉത്തരവിറങ്ങി. സംസ്ഥാനത്ത് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ക്ക് റവന്യു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തണം. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ സ്ഥാപിക്കണം. ഏറെ പരാതിയുള്ള ഡ്രൈവിങ് ടെസ്റ്റ് ഫീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്
 
ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് 40 ടെസ്റ്റുകളാണ് ഒരു ദിവസം നടത്താനാകുന്നത്. 25 പുതിയ അപേക്ഷകര്‍, 10 റീടെസ്റ്റ് അപേക്ഷകര്‍, പഠനാവശ്യം ഉള്‍പ്പെടെ വിദേശത്തു പോകേണ്ടുന്നവരോ വിദേശത്തുനിന്ന് അവധിക്ക് വന്ന് മടങ്ങിപ്പോകേണ്ടവരോ അഞ്ചു പേര്‍ എന്ന രീതിയിലാണ് ടെസ്റ്റ് നടത്തേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Thyroid Day 2024: ശബ്ദം അടയുന്നത് തൈറോയിഡ് രോഗത്തിന്റെ ലക്ഷണം