Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങുമ്പോള്‍ ഉമിനീര് വായില്‍ നിന്ന് പുറത്തേക്ക് ഒഴുകാറുണ്ടോ?

Sleeping

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ഡിസം‌ബര്‍ 2024 (21:03 IST)
വായില്‍ നിന്നുള്ള ഉമിനീര്‍ അമിതമായി ഒഴുകുന്നതിനെ സിയാലോറിയ എന്നാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ വായില്‍ നിന്ന് അനിയന്ത്രിതമായി ഉമിനീര്‍ ഉത്പാദിപ്പിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. ശിശുക്കളില്‍ ഇത് സാധാരണമാണെങ്കിലും,മുതിര്‍ന്നവരില്‍ ഇത് ഒരു പ്രശ്‌നമായി മാറിയേക്കും. വായയ്ക്ക് ചുറ്റുമുള്ള പേശികളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം ഇല്ലാതാകുമ്പോഴും  മുതിര്‍ന്നവരില്‍ ഈ അവസ്ഥയുണ്ടാകാറുണ്ട്. 
 
ഉറക്കത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ഉമനീര്‍ ഒഴുകുന്നത് സാധാരണമാണെങ്കിലും തുടര്‍ച്ചയായി ഇങ്ങനെയുണ്ടാകുന്നത് സെറിബ്രല്‍ പാള്‍സി, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാകാം.  ഉറക്കത്തില്‍  ഇങ്ങനെ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, പേശികളുടെ പ്രവര്‍ത്തനക്ഷമത, അല്ലെങ്കില്‍ ഉമിനീര്‍ അമിതമായി ഉല്‍പ്പാദിപ്പിക്കല്‍ എന്നിങ്ങനെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥകള്‍ ഉള്‍പ്പെടെ ഉറക്കത്തിന്റെ സ്ഥാനവും ഭക്ഷണക്രമവും ഈ പ്രശ്‌നത്തിന് കാരണമായേക്കും. 
 
തുടര്‍ച്ചയായി ഇത്തരത്തില്‍ ഉറക്കത്തില്‍ ഉമിനീര്‍ വായുടെ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ടു നിങ്ങള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരതാപനിലയും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം