നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

അത് തലച്ചോറിനെയും വൈജ്ഞാനിക പ്രകടനത്തെയും ഒരുമിച്ച് ബാധിക്കുമെന്നും പുതിയ പഠനം.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (17:27 IST)
നേരത്തെ ആര്‍ത്തവവിരാമം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാരോഗ്യക്കുറവുണ്ടാകുമെന്നും അത് തലച്ചോറിനെയും വൈജ്ഞാനിക പ്രകടനത്തെയും ഒരുമിച്ച് ബാധിക്കുമെന്നും പുതിയ പഠനം. നേരത്തെയുള്ള ആര്‍ത്തവവിരാമം ബുദ്ധിശക്തി കുറയുന്നതിനും പിന്നീടുള്ള ജീവിതത്തില്‍ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യയ്ക്കും കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
 
പുതിയ പഠനം സൂചിപ്പിക്കുന്നത് നേരത്തെയുള്ള ആര്‍ത്തവവിരാമം ഹൃദയ പ്രവര്‍ത്തനവും ഗ്രേ മാറ്റര്‍ വോള്യവും, വൈറ്റ് മാറ്റര്‍ ഹൈപ്പര്‍ഇന്റന്‍സിറ്റി ബര്‍ഡനും, വൈജ്ഞാനിക പ്രകടനവും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും അവശ്യ വിതരണം പരിമിതപ്പെടുത്തുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. 
 
ഈ രക്തയോട്ടം കുറയുന്നത് തലച്ചോറിലെ കലകളെ തകരാറിലാക്കുകയും നിശബ്ദ സ്‌ട്രോക്കുകള്‍ക്ക് കാരണമാവുകയും ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം തമ്മിലുള്ള നിര്‍ണായക ബന്ധത്തെ കാണിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാന്‍ഡ് സാനിറ്റൈസര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, നിരോധിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

നേരത്തെയുള്ള ആര്‍ത്തവവിരാമം, ഹൃദയാരോഗ്യക്കുറവ് എന്നിവ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

നിങ്ങള്‍ എത്ര കാലം ജീവിക്കുമെന്ന് പറയാന്‍ നിങ്ങളുടെ ഘ്രാണശക്തി സഹായിക്കുമെന്ന് ന്യൂറോബയോളജി വിദഗ്ദ്ധന്‍

ഹൈപ്പോനാട്രീമിയയെകുറിച്ച് അറിഞ്ഞിരിക്കണം; വെള്ളം ഒരുമിച്ച് കൂടുതല്‍ കുടിക്കരുത്

പ്രഭാതഭക്ഷണം ഒരിക്കലും കഴിക്കാത്ത 87% പേര്‍ക്കും ഹൃദയസംബന്ധമായ മരണ സാധ്യത കൂടുതലാണെന്ന് പഠനം

അടുത്ത ലേഖനം
Show comments