Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ലക്ഷണങ്ങളെല്ലാം അനുഭവപ്പെടുന്നുണോ ? സൂക്ഷിക്കൂ... നിങ്ങളുടെ കരള്‍ തകരാറിലാണ്

മദ്യപാനമാണ് ലിവര്‍ തകരാറിലാകുന്നതിനുള്ള പ്രധാന കാരണം

ഈ ലക്ഷണങ്ങളെല്ലാം അനുഭവപ്പെടുന്നുണോ ? സൂക്ഷിക്കൂ... നിങ്ങളുടെ കരള്‍ തകരാറിലാണ്
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2016 (15:02 IST)
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്‌ കരള്‍. പല അവയവങ്ങളുടേയും പ്രവര്‍ത്തനം ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന ഒന്നാണ് ഇത്‌. മദ്യപാനമാണ് ലിവര്‍ തകരാറിലാകുന്നതിനുള്ള പ്രധാന കാരണം. കൂടാതെ കൊഴുപ്പ് അധികമാകുന്നതും മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കരള്‍ തകരാറിലാകുന്നതിന് കാരണമാകും. ലിവര്‍ തകരാറിലായാല്‍ ശരീരം പല ലക്ഷണങ്ങളും കാണിക്കാന്‍ തുടങ്ങും. പ്രാരംഭദശയില്‍ തന്നെ ലിവര്‍ രോഗം കണ്ടെത്തി ചികിത്സിച്ചു മാറ്റാവുന്നതാണ്.   
 
കരള്‍ പ്രവര്‍ത്തനം തകരാറിലായവര്‍ക്ക് ഛര്‍ദിയും പലതരത്തിലുള്ള ദഹന പ്രശ്നങ്ങളും ആസിഡ് ഉല്‍പ്പാദനവുമടക്കമുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. വയറിന്റെ മുകള്‍ ഭാഗത്ത് വലതു വശത്തായോ അല്ലെങ്കില്‍ വാരിയെല്ലിന് അടിയില്‍ വലതുഭാഗത്തായോ വേദന അനുഭവപ്പെടുന്നതും മറ്റൊരു ലക്ഷണമാണ്. ഭക്ഷണം കഴിക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നതും വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്
 
അതുപോലെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുക, വിശപ്പ്‌ കുറയുക, ഭാരം പെട്ടന്ന്‌ കുറയുക തുടങ്ങിയവയും ഇതിന്റെ ലക്ഷണമാണ്. കൂടാതെ കാലുകളിലും കണങ്കാലിലും ദ്രാവകങ്ങള്‍ കെട്ടികിടക്കുന്ന ഒഡേമ എന്ന അവസ്ഥയും കരള്‍ രോഗികളില്‍ കണ്ടുവരാറുണ്ട്. കരള്‍ വീക്കവും കരള്‍ അര്‍ബുദവും ബാധിച്ചവര്‍ക്ക്‌ മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇതുമൂലം കണ്ണിന്റെയും ത്വക്കിന്റെയും നിറം മഞ്ഞ ആകുന്നതിന്‌ കാരണമാകുകയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പറയില്‍ നിങ്ങള്‍ അസംതൃപ്തരാണോ ? ഇതായിരിക്കാം അതിനുള്ള കാരണങ്ങള്‍