ഇയര്‍വാക്‌സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ ഇതില്‍ നിന്നും മനസ്സിലാക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഓഗസ്റ്റ് 2025 (17:08 IST)
earwax
പലപ്പോഴും അവഗണിക്കപ്പെടുന്നതും ആകര്‍ഷകമല്ലാത്തതുമായ ഇയര്‍വാക്‌സ് ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇത് വെറും ഒട്ടിപ്പിടിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഒരു വസ്തുവല്ല; കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ ഇതില്‍ നിന്നും മനസ്സിലാക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചെവി കനാല്‍ ഗ്രന്ഥികളുടെ സ്രവങ്ങളില്‍ നിന്ന് രൂപം കൊള്ളുന്ന ഇയര്‍വാക്‌സില്‍ അല്ലെങ്കില്‍ സെറുമെനില്‍, ശരീര അവശിഷ്ടങ്ങള്‍, ചര്‍മ്മകോശങ്ങള്‍, എണ്ണകള്‍ എന്നിവയുടെ മിശ്രിതം ഉള്‍ക്കൊള്ളുന്നു. ഇയര്‍വാക്‌സ് ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 
 
യൂറോപ്യന്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ വംശജരായ ആളുകള്‍ക്ക് സാധാരണയായി നനഞ്ഞതും മഞ്ഞകലര്‍ന്നതുമായ ഇയര്‍വാക്‌സ് ഉണ്ടാകും, അതേസമയം കിഴക്കന്‍ ഏഷ്യക്കാര്‍ക്ക് സാധാരണയായി വരണ്ടതും ചാരനിറത്തിലുള്ളതുമായ മെഴുക് ഉണ്ടാകും. ഈ വ്യത്യാസങ്ങള്‍ അആഇഇ11 ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ശരീര ദുര്‍ഗന്ധത്തെയും സ്വാധീനിക്കുന്നു. ജനിതകശാസ്ത്രത്തിനപ്പുറം, രോഗങ്ങള്‍ കണ്ടെത്തുന്നതില്‍ ഇയര്‍വാക്‌സ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇയര്‍വാക്‌സിലുണ്ടാക്കുന്ന വ്യത്യാസം സ്തനാര്‍ബുദ സാധ്യത കണ്ടുപിടിക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മേപ്പിള്‍ സിറപ്പ് മൂത്രരോഗം പോലുള്ള മറ്റ് അവസ്ഥകളും ഇയര്‍വാക്‌സിലൂടെ നിര്‍ണ്ണയിക്കാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍, കോവിഡ് -19 പോലും കണ്ടെത്താന്‍ കഴിയും. 
 
കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ നല്‍കാനും ഉപാപചയത്തിലെ മാറ്റങ്ങള്‍ വെളിപ്പെടുത്താനും ഇയര്‍വാക്‌സിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു പഠനത്തിലൂടെ ഇയര്‍വാക്‌സില്‍ 27 സംയുക്തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ചെറിയ സാമ്പിള്‍ ഉപയോഗിച്ച് ഒന്നിലധികം രോഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒരു ഉപകരണമാക്കി ഇതിനെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തത്തിലൂടെ രക്തം അല്ലെങ്കില്‍ മൂത്രം പോലെ, വിവിധ ആരോഗ്യ അവസ്ഥകള്‍ കണ്ടെത്തുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗമായി ഇയര്‍വാക്‌സ് ഉടന്‍ തന്നെ രോഗനിര്‍ണയ പരിശോധനയുടെ ഒരു പതിവ് ഭാഗമായി മാറിയേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

ആപ്പിൾ തൊലി കളഞ്ഞിട്ട് വേണോ കഴിക്കാൻ?

അടുത്ത ലേഖനം
Show comments