കോവിഡ് വാക്‌സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
(ICMR) നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (NCDC) നടത്തിയ പഠനങ്ങള്‍ പ്രകാരം രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷനും പെട്ടെന്നുള്ള മരണ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ICMR) നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (NCDC) നടത്തിയ പഠനങ്ങള്‍ പ്രകാരം രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷനും പെട്ടെന്നുള്ള മരണ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം രാജ്യത്തെ നിരവധി ഏജന്‍സികള്‍ വഴി അന്വേഷിച്ചിട്ടുണ്ട്. കോവിഡ്-19 വാക്‌സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങള്‍ പറയുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (NCDC) എന്നിവയുടെ പഠനങ്ങള്‍ ഇന്ത്യയിലെ ഇഛഢകഉ19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകൂ. ജനിതകശാസ്ത്രം, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.
18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ഐസിഎംആറും എന്‍സിഡിസിയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നതായി പ്രസ്താവനയില്‍ പറയുന്നു. കോവിഡ്-19 വാക്‌സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശാസ്ത്രീയ സമവായം ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര വിദഗ്ധര്‍ ആവര്‍ത്തിച്ചു.
നിര്‍ണായക തെളിവുകളില്ലാത്ത അനുമാനപരമായ അവകാശവാദങ്ങള്‍, മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വാക്‌സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. അത്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നതിന് കാരണമാകുകയും അതുവഴി പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.