Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭിണികള്‍ തേന്‍ കഴിക്കുമ്പോള്‍

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (22:26 IST)
തേൻ! കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. മധുരം മാത്രമല്ല ഇതിനെ ഇഷ്ടപ്പെടാൻ കാരണം. സൗന്ദര്യത്തിനും ആരോഗ്യത്തിനും എന്നും ഒരു കുറുക്കുവഴിയാണ് തേൻ. ശുദ്ധമായ തേൻ സൗന്ദര്യത്തിനെന്നപോലെ ആരോഗ്യത്തിനും ഉത്തമമാണ്. 
 
ഗർഭം ധരിക്കുന്ന സമയത്ത് തേൻ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണ്. ഗര്‍ഭാവസ്‌ഥയില്‍ കുഞ്ഞിനെ കൂടി കരുതിയാവണം അമ്മ ഭക്ഷിക്കേണ്ടത്‌. ഒരു വയസ്സാകും മുമ്പ്‌ കുഞ്ഞുങ്ങള്‍ക്ക്‌ തേന്‍ കൊടുക്കുന്നത്‌ നന്നല്ല. അതുകൊണ്ട്‌ തന്നെ ഗര്‍ഭിണിയായിരിക്കെ തേന്‍ കഴിക്കാമോ എന്നത്‌ പലരുടെയും സംശയമാണ്‌. എന്നാല്‍ തേന്‍ കഴിക്കുന്നതു കൊണ്ട്‌ കുഞ്ഞിന്‌ യാതൊരു ദോഷവുമില്ല.
 
രോഗങ്ങളെ ചെറുക്കാനും തേനിന് സാധിക്കും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്‌ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തേനിന് കഴിയും. അതോടൊപ്പം, ധാരാളം അസുഖങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് തേന്‍. പ്രമേഹ സാധ്യത കുറയ്ക്കാനും തേനിന് കഴിയും. 
 
ജലദോഷം, ചുമ എന്നിവയെല്ലാം മാറാന്‍ തേന്‍ കഴിക്കുന്നത് നല്ലതു തന്നെ. മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മധുരം അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്. എന്നാല്‍ തേന്‍ കഴിക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. വിവിധ ഗുണങ്ങള്‍ക്കായി തേന്‍ ഏതെല്ലാം രീതിയില്‍ കഴിക്കാമെന്നതും അറിഞ്ഞുവെയ്ക്കേണ്ട കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

അടുത്ത ലേഖനം
Show comments