Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൈര് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം!

തൈര് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം!

തൈര് ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം!
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (18:16 IST)
തൈരിന് പല ഗുണങ്ങളും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. പാലിനേക്കാൾ ആരോഗ്യഗുണം ഉള്ളതാണെന്നും പറയാം.  കാല്‍സ്യം, വൈററമിനുകള്‍, പ്രോട്ടീന്‍ തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ ഇതിലുണ്ട്. ആരോഗ്യ ഗുണത്തിൽ മാത്രം ഒതുക്കാൻ കഴിയില്ല തൈരിനെ. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും അത്യുത്തമമാണ് തൈര്.
 
അതെങ്ങനെ എന്നല്ലേ? ബ്ലീച്ചിംഗ് ഇഫക്ടും ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ഏറെ ഒത്തിണങ്ങിയ ഒന്നാണ് തൈര്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. തൈരിൽ മറ്റൊന്നും ചേർക്കാതെ തന്നെ മുഖത്ത് പുരട്ടിയാൽ അത് ഫലം കാണിച്ചുതരിക തന്നെ ചെയ്യും.
 
തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നൽകാൻ സഹായിക്കും. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കുകയും ചെയ്യും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണിത്. സൂര്യാഘാതമേറ്റ സ്ഥലത്ത് അല്‍പം തൈരു പുരട്ടി നോക്കിയാൽ തന്നെ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. ചർമ്മത്തിലുണ്ടാകുന്ന ചുളിവും കുരുക്കളും ഇല്ലാതാക്കാനും തൈര് സഹായിക്കും. തൈര് കഴിക്കാൻ മടിയാണെങ്കിലും ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കൂ വ്യത്യാസങ്ങൾ അനുഭവിച്ചറിയാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞളിന് ഗുണങ്ങളേറെയാണ്!