അസുഖങ്ങള്‍ വരാതിരിക്കാന്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ പല അസുഖങ്ങളും വരുന്ന കാലമാണ് മഴക്കാലം. ഈ കാലയളവില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അസുഖങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
മഴക്കാലമാണെന്ന് കരുതി വെള്ളം കുടിക്കാതിരിക്കരുത്. ചുരുങ്ങിയത് ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും സ്ഥിരം കുടിക്കണം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. മഴക്കാലത്ത് പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ ചെരുപ്പുകള്‍ വൃത്തിയായി സൂക്ഷിക്കുക
പച്ചക്കറികള്‍ നന്നായി വൃത്തിയാക്കി മാത്രം കറി വയ്ക്കുക
വസ്ത്രങ്ങള്‍ നന്നായി ഉണങ്ങിയ ശേഷം മാത്രം ധരിക്കുക. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ട്
വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലേക്ക് കുട്ടികളെ തനിച്ച് വിടാതിരിക്കുക