Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹീമോഗ്ലോബിൻ കുറയുന്നത് മാത്രമല്ല കൂടിയാലും പ്രശ്നമാണ് !

ഹീമോഗ്ലോബിൻ കുറയുന്നത് മാത്രമല്ല കൂടിയാലും പ്രശ്നമാണ് !

നിഹാരിക കെ എസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (18:36 IST)
നമ്മുടെ ശരീരത്തില്‍ ആരോഗ്യം കൃത്യമാകാന്‍ ആവശ്യമായ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാമുണ്ട്. അതിലൊന്നാണ് ഹീമോഗ്ലോബിന്‍. രക്തവുമായി ബന്ധപ്പെട്ട ഹീമോഗ്ലോബിന്‍ ശരീരത്തില്‍ ആവശ്യമുള്ള ഒന്നാണ്. എച്ച്.ബിയുടെ കുറവ് ശരീരത്തെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാൽ, ഹീമോഗ്ലോബിന്‍ കൂടിയാലത്തെ അവസ്ഥ അറിയാമോ? പ്രത്യേകിച്ചും പുരുഷന്മാരില്‍ ഇതിന്റെ അളവ് 18ല്‍ കൂടുതലും സ്ത്രീകളില്‍ 17ല്‍ കൂടുതലും വന്നാല്‍ അപകടമാണ്.
 
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ഓക്‌സിജന്‍ എത്തിക്കുകയെന്നതാണ് ഹീമോഗ്ലോബിന്റെ പ്രധാന ജോലി. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടും. ഉദാഹരണമായി പുകവലി ശീലമുള്ളവര്‍ക്ക് ഇവരുടെ രക്തത്തിലേക്ക് നിക്കോട്ടിന്‍ എത്തി ഇവരുടെ ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാനുള്ള കഴിവ് കുറയും. ഇവരില്‍ കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. 
 
ഇതുപോലെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് കയറുകയോ താമസിക്കുകയോ ചെയ്യുകയാണെങ്കില്‍ പൊതുവേ ഓക്‌സിജന്‍ കുറയും. ഇവരില്‍ ഹീമോഗ്ലോബിന്‍ കൂടും.
 
ഇതുപോലെ കൂര്‍ക്കം വലിയ്ക്കുന്നവരില്‍ ഹീമോഗ്ലോബിന്‍ കൂടും. 
 
ശ്വാസകോശത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അണുബാധ വരുന്ന അവസ്ഥയെങ്കില്‍ ഹീമോഗ്ലോബിന്‍ കൂടും. 
 
അലര്‍ജി, ചുമ എന്നിവ തുടര്‍ച്ചയായി വരുന്നവര്‍ക്ക് ഇതേ അവസ്ഥയുണ്ടാകും. 
 
വൃക്കകളെ ബാധിയ്ക്കുന്ന പോളിസിസ്റ്റിക് കിഡ്‌നി പ്രശ്‌നമുള്ളവര്‍ക്കും ഹീമോഗ്ലോബിന്‍ അളവ് കൂടും. 
 
മജ്ജയിലാണ് ഹീമോഗ്ലോബിനുണ്ടാകുന്നത്. ഇവിടെ കോശങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ എല്ലാംതന്നെ ഹീമോഗ്ലോബിന്‍ കൂടാം. സ്റ്റിറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചാലും ഇതേ പ്രശ്‌നമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ഉപയോഗിക്കുന്ന പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ തിരിച്ചറിയാം