മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇത് പാലിക്കാറില്ല!
പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് എണ്ണ തേച്ചു പിടിപ്പിക്കുന്നത്.
മുടി ആരോഗ്യത്തിനും ആയുസ്സിനും എണ്ണ പുരട്ടിയുള്ള കുളി വളരെ പ്രധാനമാണ്. തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ഹെയര്‍ ഫോളിക്കുകള്‍ ആരോഗ്യമുള്ളതാകാനും സഹായിക്കും. ഇതൊക്കെ ഒരുവിധം എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്. പരമ്പരാഗത രീതി വെച്ച് സാധാരണ ആളുകള്‍ കുളിക്കുന്നതിന് മുന്‍പാണ് തലയോട്ടിയിലും മുടിയിലുമായി എണ്ണ തേച്ചു പിടിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മുടി ഡ്രൈ ആയി ഇരിക്കുമ്പോള്‍ മുടിയിഴകളും തലയോട്ടിയിലും അഴുക്കുകളും എണ്ണമയവും താരനും കുഴഞ്ഞായിരിക്കും ഉണ്ടാവുക. ഇതിന് പിന്നാലെ പുറമെ നിന്ന് എണ്ണ പുരട്ടുന്നത് തലയോട്ടിയെ കൂടുതല്‍ അസ്വസ്ഥമാക്കുകയേ ഉള്ളൂ. തലയോട്ടി വൃത്തിയായി ഇരിക്കുമ്പോള്‍ എണ്ണ പുരട്ടുന്നതാണ് ഏറ്റവും മികച്ച മാർഗം.
നനഞ്ഞ മുടിയിലാണ് നമ്മള്‍ ഷാംപൂവും കണ്ടീഷണറും സാധാരണ ഉപയോഗിക്കുന്നത്. അത് തന്നെയാണ് എണ്ണയുടെ കാര്യത്തിലും ചെയ്യേണ്ടത്. തലമുടി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം സാധാരണ താപനിലയിലുള്ള വെള്ളത്തിലായിരിക്കണം തലമുടി കഴുകാന്‍. തലയോട്ടിയും മുടിയും നന്നായി നനച്ച ശേഷം അല്‍പ്പം എണ്ണ തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം മുടി ഷാംപൂ ഇട്ടു കഴുകാം.