Webdunia - Bharat's app for daily news and videos

Install App

പരീക്ഷാകാലത്ത് കുട്ടികളുടെ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2023 (18:22 IST)
പരീക്ഷാകാലം കുട്ടികൾ വളരെയധികം പേടിക്കുന്ന നാളുകളാണ്. ഈ കാലയളവിൽ പരീക്ഷയെ ഓർത്ത് കുട്ടികൾ സമ്മർദ്ദത്തിലാവുന്നതും അമിതമായി ടെൻഷൻ അനുഭവിക്കുന്നതും സാധരണമാണ്. അതുകൊണ്ട് തന്നെ പരീക്ഷാകാലം കുട്ടികളുടെ ആരൊഗ്യത്തേയും ഈ പ്രതികൂലമായി ബാധിക്കാം. അതിനാൽ ഈ കാലയളവിൽ പ്രത്യേകമായി തന്നെ കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
 
കുട്ടികൾ കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. പ്രഭാത ഭക്ഷണം കുട്ടികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല. പ്രഭാത ഭക്ഷണം തലച്ചോറിനുളള ഭക്ഷണമായതിനാൽ തന്നെ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നത് ഒരു ദിവസത്തെ കുട്ടികളുടെ ഊർജസ്വലതയെ തന്നെ ബാധിക്കും. ഇത് അവരുടെ പഠനത്തെയും ബാധിക്കും.
 
ഈ സമയങ്ങളിൽ ഇടയിൽ സ്നാക്സ് കഴിക്കുന്ന കുട്ടികളാണെങ്കിൽ അവക്ക് പകരം പഴങ്ങള്‍ മുറിച്ചതോ, ഡ്രൈ ഫ്രൂട്ട്‌സോ, നട്ട്‌സോ ഒക്കെ നൽകുന്നതാണ് നല്ലത്. കൂടാതെ പ്രധാന ഭക്ഷണത്തിൽ പോഷകങ്ങള്‍  ധാരാളം അടങ്ങിയ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും കഴിപ്പിക്കാൻ ശ്രദ്ധിക്കണം.ഒരുപാട് എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ മാംസാഹാരം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കുട്ടിയെ ആലസ്യത്തിലാക്കും എന്നതിനാൽ പരമാവധി ഇവയുടെ ഉപയോഗം കുറക്കുന്നതാണ് ഈ കാലയളവിൽ നല്ലത്. ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം ധാരാളം കുട്ടികൾ കുടിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിന് ചുവട്ടിൽ നിന്ന് കുളിച്ചാൽ മുടി കൊഴിയുമോ?

ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുമോ?

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

അടുത്ത ലേഖനം
Show comments