ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണിന്റേയോ അപ്പെന്‍ഡിക്സിന്റേയോ വയറ്റിലെ അള്‍സറിന്റേയോ പ്രശ്‌നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.
 
									
										
								
																	
	 
	രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ വന്ന് അടയുന്നതു മൂലവും ദഹനത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്നമാണ് ഇത്. കൂടാതെ ഗോള്‍ബ്ലാഡര് സ്റ്റോണ്, പാന്‍ക്രിയാറ്റിസ് എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.