Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tooth Paste Side Effects: പല്ല് തേയ്ക്കാന്‍ ബ്രഷ് നിറയെ പേസ്റ്റ് ! വേഗം നിര്‍ത്തിക്കോ ഈ ശീലം

പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്

Tooth paste, Excess Quantity of Tooth Paste, Side Effects of Tooth paste, How to use Tooth Paste, Health News, Webdunia Malayalam

രേണുക വേണു

, ശനി, 13 ജനുവരി 2024 (17:14 IST)
Tooth Paste

Tooth Paste Side Effects: ദിവസവും രണ്ട് നേരം പല്ല് തേയ്ക്കേണ്ടത് അത്യാവശ്യമാണ്. വിവിധ തരം ടൂത്ത് പേസ്റ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പല്ലുകള്‍ വൃത്തിയാകാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം. അപ്പോഴും പേസ്റ്റ് ഉപയോഗിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ ഈ ഫ്ളൂറൈഡുകളാണ് പല്ല് വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. എന്നാല്‍ ഫ്ളൂറൈഡ് അധികമായാല്‍ പല്ലുകള്‍ക്ക് ദോഷം ചെയ്യും. അതായത് പല്ല് തേയ്ക്കാന്‍ അമിതമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കരുത്. നേരിയ അളവില്‍ മാത്രമേ ടൂത്ത് പേസ്റ്റ് ആവശ്യമുള്ളൂ. പ്രത്യേകിച്ച് ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് നേരിയ തോതില്‍ മാത്രമേ ടൂത്ത് പേസ്റ്റ് നല്‍കാവൂ. ബ്രഷ് നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്ന ശീലമുണ്ടെങ്കില്‍ അത് വേഗം നിര്‍ത്തുക. 
 
മാത്രമല്ല ടൂത്ത് പേസ്റ്റ് അധിക നേരം വായില്‍ പിടിച്ചുവയ്ക്കരുത്. ചിലര്‍ പേസ്റ്റിന്റെ പത ഒരുപാട് സമയം വായില്‍ പിടിച്ചു നിര്‍ത്തുന്നത് കാണാം, ഇത് ഒഴിവാക്കണം. മാത്രമല്ല ഇടയ്ക്കിടെ ടൂത്ത് പേസ്റ്റ് മാറി ഉപയോഗിക്കുന്നതും നല്ലതാണ്. വായില്‍ പൊള്ളല്‍ തോന്നിയാല്‍ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കണം. ജെല്‍ രൂപത്തിലുള്ള ടൂത്ത് പേസ്റ്റുകളേക്കാള്‍ പല്ലുകളുടെ ആരോഗ്യത്തിനു നല്ലത് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റാണ്. ജെല്‍ രൂപത്തിലുള്ള പേസ്റ്റ് പല്ലുകള്‍ക്ക് കൂടുതല്‍ ഉരവ് സംഭവിക്കാന്‍ കാരണമാകുന്നു. തത്ഫലമായി പല്ലുകളുടെ ഇനാമില്‍ വേഗം നഷ്ടപ്പെടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിന് എന്തുകഴിച്ചിട്ടും ഒരു പുഷ്ടിയില്ല, ഹീമോഗ്ലോബിന്റെ അളവ് കുറവാണോ: ഈ ഭക്ഷണങ്ങള്‍ കഴിക്കാം