Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണില്‍ ഇടയ്ക്കിടെ കുരു വരുന്നത് ഇക്കാരണത്താല്‍

കണ്ണില്‍ ഇടയ്ക്കിടെ കുരു വരുന്നത് ഇക്കാരണത്താല്‍
, തിങ്കള്‍, 24 ജൂലൈ 2023 (16:00 IST)
ഇടയ്ക്കിടെ കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുത്. ഇടയ്ക്കിടെ കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടു മാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. അതായത് ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ (Blepharitis) വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്‍ക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും. വിരലുകള്‍ കൈവള്ളയില്‍ ഉരച്ച് കുരു ഉള്ള ഭാഗത്ത് ചൂട് വയ്ക്കുകയാണ് വേണ്ടത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമേഗ 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം