മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 നവം‌ബര്‍ 2024 (20:55 IST)
മുഖക്കുരു ഒരിക്കല്‍പോലും വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മിക്ക ആള്‍ക്കാരും അത് പൊട്ടിച്ചു കളയാറാണ് പതിവ്. എന്നാല്‍ ഏറ്റവും വേദനാജനകം മൂക്കില്‍ വരുന്ന മുഖക്കുരുകളാണ്. മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്. ഇത് പല അപകടങ്ങളിലേക്കും നിങ്ങളെക്കൊണ്ട് എത്തിക്കും. നമ്മുടെ മുഖത്തെ ഏറ്റവും പ്രധാനപ്പെട്ടതും മധ്യഭാഗവുമാണ് മൂക്ക്. അങ്ങനെയുള്ള മൂക്കിലൂണ്ടാകുന്ന മുഖക്കുരു പൊട്ടിക്കുന്നത് പല അപകടങ്ങളും ഉണ്ടാക്കിയേക്കാം. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം. മൂക്കിന്റെ പാലം മുതല്‍ വായുടെ മുക്കാല്‍ഭാഗം വരെയുള്ള ഭാഗം നേരിട്ട് നമ്മുടെ തലച്ചോറുമായും കാവര്‍നെസ് സൈനസ് എന്ന രക്തക്കുഴലുമായും ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ ഭാഗത്തുള്ള മുഖക്കുരു പൊട്ടിക്കുമ്പോള്‍ അത് അണുബാധയ്ക്ക് കാരണമായേക്കാം. 
 
ഇത് നേരിട്ട് നിങ്ങളുടെ ബ്ലഡ് വെസ്സലിനെയും അതുവഴി തലച്ചോറിനെയും ബാധിക്കും. ഇത്തരത്തില്‍ ഉണ്ടാകുന്ന ഇന്‍ഫെക്ഷന്‍ മരണത്തിനു തന്നെ കാരണമാകാം. പലര്‍ക്കും തോന്നുന്നുണ്ടാവാം ഒരു ചെറിയ മുഖക്കുരു പൊട്ടിച്ചാല്‍ അത് ഇത്തരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നത്. എന്നാല്‍ ഉണ്ടാകും എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ എല്ലാവരിലും ഉണ്ടാവണം എന്നുമില്ല. ഉണ്ടാവാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് നമ്മളായിട്ട് അപകടങ്ങള്‍ വരുത്തി വയ്ക്കാതിരിക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള അഞ്ച് മികച്ച മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments