Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fact Check: ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിച്ചാല്‍ രക്ത ധമനി പൊട്ടുമോ? വാട്‌സ്ആപ്പ് ഫോര്‍വേഡിന്റെ വാസ്തവം ഇതാണ്

അതേസമയം, ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് രക്ത ധമനികളെ സാരമായി ബാധിക്കും എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്

Fact Check: ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിച്ചാല്‍ രക്ത ധമനി പൊട്ടുമോ? വാട്‌സ്ആപ്പ് ഫോര്‍വേഡിന്റെ വാസ്തവം ഇതാണ്

രേണുക വേണു

, വെള്ളി, 19 ഏപ്രില്‍ 2024 (11:22 IST)
Fact Check: കേരളത്തില്‍ പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനു അടുത്താണ് താപനില രേഖപ്പെടുത്തുന്നത്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ അതിവേഗം നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. 
 
അതേസമയം, ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് രക്ത ധമനികളെ സാരമായി ബാധിക്കും എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല. ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിച്ചതുകൊണ്ട് രക്ത ധമനികള്‍ക്ക് സാരമായി ഒന്നും സംഭവിക്കില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വെയിലത്ത് നിന്ന് കയറിവന്ന ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഒരു തരത്തിലും അപകടകരമല്ല. 
 
പക്ഷേ ഐസ് വാട്ടര്‍ ഒഴിവാക്കണമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്. ചൂടുകാലത്ത് സ്ഥിരമായി ഐസ് വാട്ടര്‍ കുടിച്ചാല്‍ തൊണ്ട വേദന, കഫക്കെട്ട് എന്നിവ വരാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല വെയിലത്ത് നിന്ന് കയറിവന്ന് ഉടന്‍ ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ഏതാനും സെക്കന്റ് നേരത്തേക്ക് ഹൃദയമിടിപ്പ് കൂടിയേക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കുമ്പോള്‍ എന്താണ് കരളിനു സംഭവിക്കുന്നത്? ഇത് വായിക്കൂ