Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുന്ദരമായ ചർമം വേണോ? എങ്കിൽ ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ...

നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്.

സുന്ദരമായ ചർമം വേണോ? എങ്കിൽ ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ...

എസ് ഹർഷ

, വ്യാഴം, 3 ഒക്‌ടോബര്‍ 2019 (15:13 IST)
സുന്ദരവും മൃദുലവുമായ ചർമം എല്ലാവരുടെയും സ്വപ്നമാണ്. ചർമം ഒന്ന് വരണ്ട് പോയാൽ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെൺകുട്ടികൾക്കാണ്. നിരവധി ഫെയർനസ്സ് ക്രീമുകളൊക്കെ ഇതിന്റെ ഭാഗമായി പരീക്ഷിക്കുന്നവരുമുണ്ട്. 
 
ചർമ്മം എന്നും സുന്ദരമായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. കഴിക്കുന്ന സാധനങ്ങളിൽ ശ്രദ്ധാലുവായിരുന്നാൽ മതി. ചർമ്മത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കാൻ ശ്രമിക്കേണ്ടതുണ്ട്. അത്തരത്തിൽ കഴിക്കേണ്ട 5 ഭക്ഷണ രീതികൾ ഏതെല്ലാമാണെന്ന് നോക്കാം. 
 
* നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ചീര തുടങ്ങിയവ കഴിക്കുന്നത് ചർമ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമാണ്. 
* ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സഹായിക്കും. ഗ്രീൻ ടീ ശീലമാക്കുക. 
* വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, കിവി, സ്‌ട്രോബെറി തുടങ്ങിയവ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്. വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയാൻ സഹായിക്കും.
* വിറ്റാമിൻ സി ചർമ്മത്തിന് അത്യുത്തമമാണ്. എങ്കിലും മറ്റ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക. ഇലക്കറികളാണ് ഉത്തമം.
* തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും മറ്റൊരു മാർഗ്ഗമാണ്. ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസവശേഷം അമ്മമാർ ബ്രാ ധരിക്കുന്നത് കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?