Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ഉറക്കം കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഉറക്കം വരാത്ത രാത്രികള്‍ ഇനി വേണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക

നല്ല ഉറക്കം കിട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
, വ്യാഴം, 21 ജൂണ്‍ 2018 (14:14 IST)
ഉറങ്ങാന്‍ ഒരുപാട് ഇഷ്‌ടമാണെങ്കിലും ഉറക്കം വരാത്ത രാത്രികള്‍ ജീവിതത്തില്‍ ഉണ്ടാകും. കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ആ രാത്രികളില്‍ ഉറക്കം കണ്ണുകളെ ഒന്ന് തഴുകിയിരുന്നെങ്കില്‍ എന്ന് നാം തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടാകും. ഉറക്കം നഷ്‌ടമാകുന്ന രാത്രികള്‍ക്ക് ശേഷമുള്ള പകല്‍ തീര്‍ച്ചയായും അസ്വസ്ഥത നിറഞ്ഞത് ആയിരിക്കും. ചിലര്‍ക്ക് മാനസികപിരിമുറുക്കം  കൂടുതല്‍ ആയിരിക്കും. അതുകൊണ്ടു തന്നെ നന്നായി ഉറങ്ങുകയെന്നത് മാനസികമായും ശാരീരികമായുമുള്ള മികച്ച ആരോഗ്യത്തിന് അത്യാവശ്യമാണ്.
 
ഓരോ ദിവസവുമുള്ള നമ്മുടെ ജോലിയും പ്രവര്‍ത്തനവുമെല്ലാം നമ്മുടെ ഉറക്കത്തെയും സ്വാധീനിക്കും. പ്രായപൂര്‍ത്തിയായ ആളുകള്‍ ഏഴു മുതല്‍ ഒമ്പതു മണിക്കൂര്‍ വരെ ഉറങ്ങണം. എന്നാൽ‍, കൂടുതല്‍ സമയം ഉറങ്ങുന്നതിനായി കിടക്കയില്‍ ചെലവഴിക്കുന്നത് ശാരീരിക തളര്‍ച്ചയ്ക്കും വിഷാദരോഗം മുതലായ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകും. കൃത്യസമയത്ത് ഉറങ്ങുന്നത് ഉറക്കം കൂടുതൽ സുഖകരമാക്കാൻ സഹായിക്കുക മാത്രമല്ല ക്ഷീണം നന്നായി കുറക്കുകയും ചെയ്യും.
 
ഓരോ പ്രായത്തിലും ഉറങ്ങേണ്ടതിന്റെ അളവ് വ്യത്യസ്തമാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാന്‍ ഒരാള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം എന്നത് സംബന്ധിച്ച് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പലപ്പോഴും കണക്ക് തയ്യാറാക്കിയിട്ടുണ്ട്. നവജാതശിശുക്കള്‍ ദിവസം 14 മുതല്‍ 17 മണിക്കൂറുകള്‍ വരെ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് കണക്കുകൾ‍. പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കത്തിന്റെ സമയവും കുറച്ചു കൊണ്ടുവരാം. 
 
ഇരുപത്തിയഞ്ചു വയസ്സിനു ശേഷമാണ് ഒരാളുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളും നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലഘട്ടത്തില്‍ ഉറക്കക്കുറവിന് സാധ്യത കൂടുതലാണ്. എന്നാല്‍, ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മുടെ അടുക്കളയിലിരിക്കുന്ന വെളുത്തുള്ളി ചില്ലറക്കാരനല്ല !