Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറുവേദന ഉണ്ടാകാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ജനുവരി 2024 (14:50 IST)
ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരുന്നതു സാധാരണമാണ്. ഇത് ചിലപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നം കൊണ്ടായിരിക്കാം. പക്ഷേ ഇത് ഒരു സ്ഥിരം അനുഭവമാണെങ്കില്‍ മറ്റു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നതിന്റെ സൂചനയാണ്. എന്തെല്ലാമാണ് ഇത്തരത്തിലുള്ള വയറുവേദന ഉണ്ടാകാന്‍ കാരണമെന്ന് നോക്കാം.
 
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണിന്റേയോ അപ്പെന്‍ഡിക്സിന്റേയോ വയറ്റിലെ അള്‍സറിന്റേയോ പ്രശ്‌നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേദന ഇടതുഭാഗത്താണെങ്കില്‍ കുടലില്‍ ക്യാന്‍സറോ വയറിളക്കമോ മലബന്ധം മൂലമോ ആയിരിക്കാനും സാധ്യതയുണ്ട്.
 
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.
 
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ വന്ന് അടയുന്നതു മൂലവും ദഹനത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്നമാണ് ഇത്. കൂടാതെ ഗോള്‍ബ്ലാഡര് സ്റ്റോണ്, പാന്‍ക്രിയാറ്റിസ് എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments