നാം പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ ഈ മൂന്നു നേരവും കൃത്യമായ സമയത്ത് തന്നെയാണോ ഭക്ഷണം കഴിക്കുന്നത് എന്ന് നമുക്ക് തന്നെ ഉറപ്പില്ല. ഓരോ നേരവും ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം ഉണ്ട്. നല്ല ആരോഗ്യത്തിന് ശരിയായ സമയക്രമം പാലിച്ച് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അതിൽ പ്രധാനമാണ് പ്രഭാത ഭക്ഷണം. ഉറക്കം എണീറ്റ് ഒരു മണിക്കൂറിനുള്ളിൽ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് പറയുന്നത്. അതിനുള്ള സമയം രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിലാണ്.
10 മണിക്ക് ശേഷമുള്ള പ്രഭാത ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉച്ച ഭക്ഷണം കഴിക്കേണ്ടത് പന്തണ്ടരയ്ക്കും രണ്ടു മണിക്കും ഇടയിലാണ്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തമ്മിൽ നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. നാലുമണിക്ക് ശേഷം ഉച്ച ഭക്ഷണം കഴിക്കാൻ പാടില്ല. അത്താഴം ആറുമണിക്ക് 9 മണിക്കും ഇടയിൽ കഴിച്ചിരിക്കണം. 10 മണിക്ക് ശേഷം അത്താഴം കഴിക്കാൻ പാടില്ല. കഴിവതും ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് ആയിരിക്കും ഏറ്റവും ഉത്തമം