Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!

വിശപ്പ് മാറാൻ കഴിച്ച് അവസാനവും വിശപ്പ് കൂടിയാൽ എന്താകും?

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് കൂടും!

നിഹാരിക കെ.എസ്

, ശനി, 21 ഡിസം‌ബര്‍ 2024 (11:50 IST)
ഭക്ഷണം കഴിക്കുന്നത് വിശപ്പ് മാറാനാണ്. എന്നാൽ, ചില ഭക്ഷണങ്ങൾ നമുക്ക് വിശപ്പ് അധികമുണ്ടാക്കും. വിശന്നിരിക്കുമ്പോൾ വിശപ്പ് മാറാനായി ഭക്ഷണം കഴിക്കും. എന്നാൽ, വിശപ്പിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെങ്കിലോ? വിശപ്പ് കഠിനമാകും. അത്തരം ഭക്ഷണങ്ങളും ഡ്രിങ്ക്‌സും എന്തൊക്കെയെന്ന് നോക്കാം.
 
കേക്കുകളും കുക്കികളും അവയിൽ ഇന്നാണ്. ഇത് കഴിക്കുംതോറും വിശപ്പ് കൂടും. കേക്ക് കഴിച്ച് ആർക്കും വയർ നിറയാറില്ല. വീണ്ടും വീണ്ടും കഴിക്കാനാണ് തോന്നുക. കേക്ക് പോലുള്ളവ യഥാർത്ഥത്തിൽ വിശപ്പിനെ ഉത്തേജിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിനൊടുവിൽ മധുരപലഹാരം കഴിക്കുന്നത് പോലെ വേണം കേക്ക് കഴിക്കാൻ. വിശന്നിരിക്കുമ്പോൾ കഴിക്കേണ്ട ഒന്നല്ല കേക്ക്.
 
വിവിധയിനം ജ്യൂസ് ആണ് മറ്റൊന്ന്. വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവ ജ്യൂസിൽ അടങ്ങിയിട്ടുണ്ടെങ്കിലും വിശപ്പടക്കാൻ ഇവയ്ക്ക് കഴിയില്ല. പഴം കൊണ്ടുള്ള സ്മൂത്തികൾക്ക് നിങ്ങളുടെ വിശപ്പിനെ താൽക്കാലികം ഇല്ലാതെയാക്കാം.
 
വൈറ്റ് ബ്രെഡിന് കുട്ടിക്കാലത്തെ ഗൃഹാതുരത്വ സ്മരണകൾ തിരികെ കൊണ്ടുവരാൻ കഴിയുമെങ്കിലും കഴിച്ചതിന് ശേഷം മറ്റൊരു ലഘുഭക്ഷണത്തിന് തയ്യാറാണെന്ന് വയർ നിങ്ങളോട് പറയും. നാരുകളില്ലാത്ത കാർബോഹൈഡ്രേറ്റുകൾ വിശപ്പ് കുറയ്ക്കില്ല. വീണ്ടും എന്തെങ്കിലും കഴിക്കേണ്ടതായി വരും.
 
ലഘുഭക്ഷണങ്ങളുടെ ലിസ്റ്റിലാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് ഉള്ളത്. ചില ഉരുളക്കിഴങ്ങു ചിപ്‌സുകളിൽ ഉയർന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും, പലപ്പോഴും വിശപ്പ് തൃപ്തിപ്പെടുത്താൻ ഇത് പര്യാപ്തമല്ല.  
 
ഈ ലിസ്റ്റിൽ അവസാനത്തേത് മുട്ടയുടെ വല്ല ആണ്. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊഴുപ്പാണ് പലപ്പോഴും മുട്ട കഴിയ്ക്കുമ്പോൾ വയറുനിറഞ്ഞതായി തോന്നാൻ കാരണം. വിശപ്പ് മാറണമെങ്കിൽ ഒരു മുട്ട മുഴുവൻ കഴിക്കണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണി ചായ കുടിച്ചാൽ കുഞ്ഞ് കറുത്ത് പോകുമോ? വാസ്തവമെന്ത്?