Webdunia - Bharat's app for daily news and videos

Install App

മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (11:10 IST)
പോഷകങ്ങളാൽ സമ്പന്നമായ മുട്ട ഒട്ടുമിക്കവരുടെയും പ്രിയങ്കരമായ ഐറ്റമാണ്. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നവരുണ്ട്. എല്ലാ ഭക്ഷണപദാർത്ഥങ്ങളും കഴിക്കേണ്ട രീതിയുണ്ട്. ചില പ്രത്യേക ആഹാരപദാർത്ഥങ്ങൾക്കൊപ്പം മറ്റു ചിലത് കഴിക്കാൻ പാടില്ല എന്ന് വിദഗ്ധർ പറയാറുണ്ട്. അത്തരത്തിൽ ഒന്നാണ് മുട്ട. പ്രോട്ടീന്റെ കലവറയായ മുട്ടയ്‌ക്കൊപ്പം മറ്റ് ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. അത് ഏതൊക്കെയെന്ന് നോക്കാം.
 
ഉപ്പിലിട്ട ഒന്നും തന്നെ മുട്ടയുടെ കൂടെ കഴിക്കരുത്. അച്ചാറുകളും ഉപ്പിലിട്ടവയുമൊക്കെ മുട്ടയുടെ കൂടെ കഴിക്കാതിരിക്കുക. കാരണം ഉപ്പിലിട്ട വസ്തുക്കളുടെ അസിഡിറ്റി ​​ദഹനത്തെ സാവധാനമാക്കും. നാം കഴിച്ച മുട്ട ​​ദഹിക്കാൻ താമസമുണ്ടാകുമ്പോൾ വയറിന് ചില അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 
ചായയിലെ ടാനിൻ എന്ന പദാർത്ഥം മുട്ടയിലെ പോഷകങ്ങളെ ആവരണം ചെയ്യുന്നത് തടയുന്നു.
 
കാപ്പിയിലുള്ള കഫീൻ ദഹനത്തെ ബാധിക്കുന്നു. 
 
മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ദഹനത്തെ സോയ മിൽക്കിലുള്ള പ്രോട്ടീനുകൾ തടയും. ഇത് കുടലിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കും.
 
മീനും മുട്ടയും ഒന്നിച്ച് കഴിക്കരുത് എന്ന് പറയുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. ചിലരിൽ ഇത് അസ്വസ്ഥതയുണ്ടാക്കും. കാരണം ഇവ രണ്ടിനും വ്യത്യസ്ത തരത്തിലുള്ള ദഹനപ്രക്രിയയാണ്. അതിനാൽ വയറിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
 
മുട്ടയിലും ചീസിലും ഉയർന്ന അളവിൽ പ്രോട്ടീനും കൊഴുപ്പുമുണ്ട്. അതിനാൽ രണ്ടും കൂടിയാകുമ്പോൾ ആഹാരം ‘ഹെവി’ ആകുന്നു. ഇത് ദഹനത്തിന് താമസം വരുത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

അടുത്ത ലേഖനം
Show comments