Webdunia - Bharat's app for daily news and videos

Install App

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്
വ്യാഴം, 30 ജനുവരി 2025 (11:42 IST)
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരാണ് നമ്മൾ. അതിനായി പല തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നവർ ഉണ്ട്. തലച്ചോറിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ശാരീരികമോ മാനസികമോ ഏത് തരത്തിലുള്ള വ്യായാമത്തിനും സ്ഥിരത ആവശ്യമാണ്. തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതിനൊപ്പം ആവശ്യമായ ഭക്ഷണങ്ങളും കഴിക്കണം. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം;
 
ബ്ലൂബെറി; ഫ്ലേവനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഓർമ്മശക്തി കൂട്ടുന്നതിന് മികച്ച ഭക്ഷണമാണ് ബ്ലൂബെറി. ബ്ലൂബെറി പതിവായി കഴിക്കുന്നത് മസ്തിഷ്ക വാർദ്ധക്യം വൈകിപ്പിക്കുകയും തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
 
മത്സ്യം; കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഇതിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ഓർമ്മശക്തിയും ബുദ്ധിശക്തിയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. 
 
ഡാർക്ക് ചോക്ലേറ്റ്; ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 
 
മഞ്ഞൾ; തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പാക്കാൻ ​മഞ്ഞൾ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മസ്തിഷ്ക കോശങ്ങൾക്ക് ​വളരെ ​ഗുണകരമാണ്. 
 
മുട്ട; കോളിൻ ഉൾപ്പെടെയുള്ള പോഷക പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മികച്ചതാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുവപ്പ് ആപ്പിള്‍ vs പച്ച ആപ്പിള്‍: ഏതാണ് നിങ്ങള്‍ക്ക് ആരോഗ്യകരം

എന്താണ് പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും തമ്മിലുള്ള വ്യത്യാസം? ഡയറ്റീഷ്യന്‍ പറയുന്നത് ഇതാണ്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്!

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല...

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

അടുത്ത ലേഖനം
Show comments