Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാദം വിണ്ടുകീറലാണോ നിങ്ങളുടെയും പ്രശ്നം ? പരിഹാരമുണ്ട്

പാദം വിണ്ടുകീറലാണോ നിങ്ങളുടെയും പ്രശ്നം ? പരിഹാരമുണ്ട്

ശ്രീനു എസ്

, ചൊവ്വ, 13 ജൂലൈ 2021 (14:57 IST)
ഒരുപാട് പേര്‍ അനുഭവിക്കുന്ന പ്രശ്നമാണ് പാദങ്ങളുടെ വിണ്ടുകീറല്‍. എന്നാല്‍ പലരും മതിയായ ശ്രദ്ധയും ഇതിന് കൊടുക്കാറില്ല.  പാദങ്ങളുടെ സംരക്ഷണത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ശരിയായ പരിചരണമാണ്. ശരിയായ പരിചരണം ലഭിക്കാതെ വരുന്നതുകൊണ്ടു പാദങ്ങല്‍ വിണ്ടുകീറുന്നവരുമുണ്ട് അതുപോലെ തന്നെ മറ്റു പല കാരണങ്ങള്‍ കൊണ്ടും പാദങ്ങള്‍ വീണ്ടുകീറുന്നവരുമുണ്ട്. ചിലര്‍ക്കാകട്ടെ കാലവാസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി പാദങ്ങള്‍ വിണ്ടുകീറാറുണ്ട്. പാദങ്ങളിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതും വിണ്ടുകീറലുനു കാരണമാകാറുണ്ട്. ഒട്ടുമിക്ക വിണ്ടുകീറലുകളും ശരിയായ പരിചരണത്തിലൂടെ ഒരു പരിധിവരെ  സുഖപ്പെടുത്താനാകും. ഇത്തരം വിണ്ടുകീറലുകള്‍ മാറാന്‍ പലരും പല മരുന്നുകളെയും ആശ്രയിക്കാറാണു പതിവ്. 
 
എന്നാല്‍ ഇവയൊക്കെ തന്നെ ഇടക്കാല ആശ്വാസം മാത്രമായിരിക്കും നല്‍കുന്നത്. ശരിയായ പരിചരണത്തിലൂടെ പാദങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അവ തുടര്‍ന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്നരീതിയിലുള്ള ഫലം കിട്ടുകയുള്ളു. അതിനായി പാദസംരക്ഷണത്തിനുള്ള ഓയിന്‍മെന്റുകളോ ക്രീമുകളോ ഉപയോഗിക്കുന്നതിനു മുന്‍പു തന്നെ ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ 20 മിനുട്ട് നേരം പാദങ്ങള്‍ മുക്കി വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലുടെ പാദചര്‍മ്മത്തിന്റെ കട്ടി കുറയ്ക്കാനും അതുവഴി വിണ്ടുകീറലിനെ ചെറുക്കാനും സാധിക്കു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു