Webdunia - Bharat's app for daily news and videos

Install App

ചെവിയിൽ പ്രാണി കയറിയാൽ....

മുജീബ് ബാലുശ്ശേരി
വെള്ളി, 8 നവം‌ബര്‍ 2019 (16:15 IST)
കേൾവിയോടൊപ്പം മനുഷ്യശരീരത്തിന്റെ ബാലൻസ് നിലനിർത്തുക എന്ന സുപ്രധാനമായ ധർമ്മം നിർവഹിക്കുന്ന അവയവമാണ് ചെവി. അതിനാൽ തന്നെ ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ ഏല്‍ക്കുക തുടങ്ങിയവ ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതുപോലെ തന്നെ മൊബൈല്‍ഫോണിന്റെ തുടർച്ചയായ ഉപയോഗവും ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കുന്നതും ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതും ചെവിയെ ദോഷകരമായി ബാധിക്കും. 
 
നീണ്ടുനില്‍ക്കുന്ന തുമ്മല്‍, തുമ്മല്‍ പിടിച്ചുനിര്‍ത്തുന്ന ശീലം, അമിതമായി തണുപ്പേല്‍ക്കുന്നത്, നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവയും ചെവിക്ക് ദോഷകരമാവാം. ചെവിയുടെ ആരോഗ്യത്തിനായി സ്വീകരിക്കാവുന്ന  മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്ന് നോക്കാം. 
 
1. ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുന്നത് ഗുണാം ചെയ്യും.
 
2. ചെറുപയര്‍, കുറുന്തോട്ടി വേര്, എള്ള്, ഏലത്തിരി ഇവ പൊടിച്ച് തിരിയാക്കി കടുകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം.
 
3. നീരിറക്കത്തിന്റെ ഭാഗമായ പൊട്ടിയൊലിക്കലോട് കൂടാതെയുള്ള  ചെവിവേദനയ്ക്ക് രാസ്‌നാദി ചൂര്‍ണം കുറുക്കി ചെറുചൂടോടെ ലേപനമിടുക. ത്രിഫല പഞ്ചകോലം കൊണ്ട് കവിള്‍ കൊള്ളുക. 
 
4. വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം. 
 
5. വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിച്ച ശേഷം തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റിയാൽ ചെവിവേദന ശമിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments