Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത ചെവി വേദന; യുവതിയുടെ ചെവിയിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള വിഷച്ചിലന്തിയെ

അമേരിക്കയിലെ മിസൗറിയിൽ നിന്നുള്ള സൂസി ടോറസ് എന്ന സ്ത്രീയുടെ ചെവിയിൽ നിന്നാണ് ഡോക്‌ടർമാർ വിഷച്ചിലന്തിയെ എടുത്തു കളഞ്ഞത്.

കടുത്ത ചെവി വേദന; യുവതിയുടെ ചെവിയിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള വിഷച്ചിലന്തിയെ
, തിങ്കള്‍, 26 ഓഗസ്റ്റ് 2019 (13:35 IST)
അതിശക്തമായ ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിയിൽ നിന്നും നീക്കം ചെയ്തത് ജീവനുള്ള ചിലന്തിയെ. അമേരിക്കയിലെ മിസൗറിയിൽ നിന്നുള്ള സൂസി ടോറസ് എന്ന സ്ത്രീയുടെ ചെവിയിൽ നിന്നാണ് ഡോക്‌ടർമാർ വിഷച്ചിലന്തിയെ എടുത്തു കളഞ്ഞത്.ചെവിയില്‍ പരിശോധന നടത്തിയ മെഡിക്കല്‍ അസിസ്റ്റന്‍റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. പിന്നീട് ചിലന്തിയെ പുറത്തെടുത്തു. 
 
സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ പഞ്ഞി ചെവിയില്‍ വച്ചാണ് താന്‍ ഉറങ്ങുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂസി പറഞ്ഞു. ഇനിയും ചിലന്തികള്‍ ചെവിയില്‍ കയറിക്കൂടാന്‍ സാധ്യതയുള്ളതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 
 
വയലിന്‍ സ്പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് ഒരു അപൂര‍്‍വ്വ സംഭവമല്ലെന്നും ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 
 
നീന്തല്‍ കുളത്തില്‍ നിന്ന് കയറിയതിന് ശേഷം സുസീ ടൊറസിന്‍റെ ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോ ഉള്ളതായി തോന്നിയിരുന്നു. നീന്തുന്നതിനിടയില്‍ ചെവിയില്‍ വെള്ളം കയറിയതാകും എന്നുതന്നെയാണ് അവളും കരുതിയത്.  ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ചെവിയില്‍ നിന്ന് ശബ്ദവും കേള്‍ക്കാമായിരുന്നു. അപ്പോഴും അലര്‍ജിയാകുമെന്ന് മാത്രമാണ് സൂസി കരുതിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിദംബരത്തിന് വീണ്ടും തിരിച്ചടി: ജാമ്യഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി