ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവരാണ് ഇന്ന് കൂടുതലും. പലതരത്തിലുള്ള ഡയറ്റുകള്‍ പ്രചാരത്തിലുണ്ട്. അത്തരത്തിലൊന്നാണ് ഫ്രൂട്ട് ഡയറ്റ്. എന്താണ് ഫ്രൂട്ട് ഡയറ്റ് എന്നുനോക്കാം. ഫ്രൂട്ട് ഡയറ്റ് ഒരു വീഗന്‍ ഡയറ്റാണ്. മൃഗജന്യമായ ഒരു പദാര്‍ത്ഥവും ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താറില്ല. പാകം ചെയ്യാതെ കഴിക്കുന്ന പഴവര്‍ഗങ്ങളാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധാരാളം ധാതുക്കളും ലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ പഴവര്‍ഗങ്ങളാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താറുള്ളത്.
ഓറഞ്ച്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, പേരയ്ക്ക എന്നീ പഴവര്‍ഗ്ഗങ്ങള്‍ ഈ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴവര്‍ഗ്ഗങ്ങളില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാന്‍ സഹായിക്കും. എന്നാല്‍ ഈ ഡയറ്റിനും പരിമിതികളുണ്ട്. പോഷക അപര്യാപ്തത ഉണ്ടാകാന്‍ സാധ്യതയുള്ള ഡയറ്റാണ് ഫ്രൂട്ട് ഡയറ്റ്.