Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴവര്‍ഗ്ഗങ്ങള്‍ നേരിട്ട് കഴിക്കുന്നതാണോ ജ്യൂസ് ആക്കി കുടിക്കുന്നതാണോ നല്ലത്?

Water Melon, Summer, Fruits, Water Melon in Summer

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ജനുവരി 2025 (14:11 IST)
പഴവര്‍ഗ്ഗങ്ങള്‍ നേരിട്ട് കഴിക്കുന്നതാണോ ജ്യൂസ് ആയി കഴിക്കുന്നതാണോ നല്ലതെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ രണ്ടു രീതിയില്‍ കഴിക്കുന്നതിനും ഗുണങ്ങളും വ്യത്യസ്തമാണ്. ഇന്ന് പലര്‍ക്കും പ്രിയം ജ്യൂസ് കുടിക്കുന്നതാണ്. ഫ്രഷ് ആയിട്ട് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് വഴി ധാരാളം ഫൈബര്‍ നമുക്ക് ലഭിക്കുന്നു. 
 
അതോടൊപ്പം തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പഴങ്ങള്‍ നേരിട്ട് കഴിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും വിറ്റാമിനുകളും നമുക്ക് അതുപോലെതന്നെ ലഭിക്കുന്നു. എന്നാല്‍ ജ്യൂസ് ആക്കി കുടിക്കുമ്പോള്‍ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അവയുടെ ചണ്ടിയെടുത്ത് കളയുന്നു എന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പഴങ്ങളിലെ സ്വാഭാവികമായുള്ള ഫൈബര്‍ നഷ്ടപ്പെടുന്നു. 
 
അതുപോലെതന്നെ പഴങ്ങളിലെ അപേക്ഷിച്ച് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അളവും കുറവായിരിക്കും. അതുകൂടാതെ ജ്യൂസ് ആയി സ്ഥിരം കുടിക്കുന്നത് വഴി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗം കൂടുന്നതിന് കാരണമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ അലട്ടുന്ന വൈറ്റ് ഡിസ്ചാർജ് എന്താണ്?