വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്
ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഫ്രൂട്ട്സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും
ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
അതേസമയം രാവിലെ വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കരുത്. ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ സിട്രസ് പഴങ്ങള്‍ രാവിലെ ഒഴിവാക്കണം. ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും. വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും.
ഫ്രൂട്ട്‌സ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. ഫ്രൂട്ട്സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. അമിതമായ വണ്ണത്തിനും കാരണമാകും. പ്രമേഹമുള്ളവര്‍ അമിതമായി പഴങ്ങള്‍ കഴിക്കരുത്. ചില പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും നന്നല്ല. മിതമായും ആരോഗ്യകരമായും വേണം ഫ്രൂട്ട്സ് കഴിക്കാന്‍. ഫ്രൂട്ട്‌സ് ജ്യൂസും ആരോഗ്യത്തിനു നല്ലതല്ല. ജ്യൂസ് ആക്കുമ്പോള്‍ ഫ്രൂട്ട്‌സിലെ ഫൈബര്‍ ഘടകം പൂര്‍ണമായി ഇല്ലാതാകുന്നു.