Webdunia - Bharat's app for daily news and videos

Install App

പ്രമേഹമുള്ളവര്‍ക്ക് ഫ്രൂട്ട്‌സ് കഴിക്കാമോ?

ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്‌സിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (16:06 IST)
വിശപ്പ് ശമിപ്പിക്കാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കാമോ എന്ന സംശയം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഫ്രൂട്ട്‌സ് കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഫ്രൂട്ട്‌സാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ നല്ലത്. വിപണിയില്‍ ലഭ്യമായ മിക്ക ഫ്രൂട്ട്‌സിനും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. ഇത്തരം ഫ്രൂട്ട്‌സ് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അതേസമയം അമിതമായി ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലം നന്നല്ല. കഴിക്കാവുന്ന ഫ്രൂട്ട്‌സിന്റെ അളവിനെ കുറിച്ച് പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടണം. 
 
ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്‌സിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറവാണ്. മാമ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നിവ താരതമ്യേന ഗ്ലൈസമിക് ഇന്‍ഡക്‌സ് കൂടിയ ഫ്രൂട്ട്‌സാണ്. ഫൈബര്‍ ഘടകം പൂര്‍ണമായി ഇല്ലാതാകുന്നതിനാല്‍ ഫ്രൂട്ട്‌സ് ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഫ്രൂട്ട്‌സാണ് കഴിക്കേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് മുണ്ടിനീര്?, ലക്ഷണങ്ങൾ എന്തെല്ലാം?, എന്തെല്ലാം ശ്രദ്ധിക്കണം

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഓര്‍മ ശക്തി കുറവാണോ, ഈ ഏഴു ശീലങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കും

കാരറ്റും ബീറ്റ്‌റൂട്ടും നന്നായി കനം കുറച്ചാണോ അരിയുന്നത്?

കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ

അടുത്ത ലേഖനം
Show comments