Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാന ഭക്ഷണത്തിന് മുന്നെയാണോ പിന്നെയാണോ പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത്

പ്രധാന ഭക്ഷണത്തിന് മുന്നെയാണോ പിന്നെയാണോ പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (16:22 IST)
ഭക്ഷണത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുക എന്നത് ഭൂരിഭാഗം പേരുടെയും ഒരു ശീലമാണ്. നേരവും കാലവും നോക്കതെയാണ് എല്ലാവരും ഇത് ശീലമാക്കിയിരിക്കുന്നത്.
 
ധാരളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പഴവര്‍ഗങ്ങള്‍ കഴിക്കുന്നതില്‍ ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. അത്താഴത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ചില ആളുകളുടെ ശരീരത്തിന് പിടിക്കില്ലെന്നും പറയപ്പെടുന്നുണ്ട്.
 
പ്രാതലിനൊപ്പമോ അത്താഴത്തിനു മുമ്പോ അല്ലെങ്കില്‍ വൈകീട്ടോ ആയിരിക്കണം പഴങ്ങള്‍ കഴിക്കേണ്ടത്. പ്രാതലിന് മുമ്പ് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരും. കൂടാതെ ദഹനപ്രക്രീയ വേഗത്തിലാക്കാനും ഭക്ഷണശേഷം വയര്‍ നിറഞ്ഞിരിക്കുന്നതിന്റെ അസ്വസ്ഥത ഇല്ലാതാക്കാനും സാധിക്കും.
 
അത്താഴത്തിനു ശേഷം പഴങ്ങള്‍ കഴിച്ചാല്‍ ദഹനം പതുക്കെയാക്കും. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന മധുരമാണ് ഇതിന് കാരണം. ഇതുമൂലം ശരീരഭാരം കൂടുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിൻ്റെ പുതിയ വകഭേദം യുകെയിൽ വ്യാപിക്കുന്നതായി സ്ഥിരീകരണം