Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പ്രമേഹമുള്ളവര്‍ ഫ്രൂട്ട്‌സ് ജ്യൂസ് കുടിക്കരുത്; കാരണം ഇതാണ്

ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഫ്രൂട്ട്സാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ നല്ലത്

Fruits Juice is not healthy for Diabetic patience

രേണുക വേണു

, തിങ്കള്‍, 5 ഫെബ്രുവരി 2024 (10:16 IST)
വിശപ്പ് ശമിപ്പിക്കാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ പ്രമേഹ രോഗികള്‍ ഫ്രൂട്ട്സ് കഴിക്കാമോ എന്ന സംശയം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഫ്രൂട്ട്സ് കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഫ്രൂട്ട്സാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ നല്ലത്. വിപണിയില്‍ ലഭ്യമായ മിക്ക ഫ്രൂട്ട്സിനും ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്. ഇത്തരം ഫ്രൂട്ട്സ് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അതേസമയം അമിതമായി ഫ്രൂട്ട്സ് കഴിക്കുന്ന ശീലം നന്നല്ല. കഴിക്കാവുന്ന ഫ്രൂട്ട്സിന്റെ അളവിനെ കുറിച്ച് പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം തേടണം. 
 
ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്സിന് ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്. മാമ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നിവ താരതമ്യേന ഗ്ലൈസമിക് ഇന്‍ഡക്സ് കൂടിയ ഫ്രൂട്ട്സാണ്. ഫൈബര്‍ ഘടകം പൂര്‍ണമായി ഇല്ലാതാകുന്നതിനാല്‍ ഫ്രൂട്ട്സ് ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഫ്രൂട്ട്സാണ് കഴിക്കേണ്ടത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Benefits Of Papaya: തണുപ്പുകാലത്ത് പപ്പായ കഴിക്കുന്നതുകൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്